ശങ്കൂന് ഇനി മമ്മൂട്ടിക്കൊപ്പം ബിര്‍ണാണി കഴിക്കാം

കൊച്ചിയിലാണ് കേരള ബിരിയാണി ക്വീന്‍ ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നത്

Sanku and Mammootty
രേണുക വേണു| Last Modified ചൊവ്വ, 4 ഫെബ്രുവരി 2025 (13:31 IST)
Sanku and Mammootty

അങ്കണവാടിയില്‍ ഉപ്പുമാവിനു പകരം ബിരിയാണിയും പൊരിച്ച കൊഴിയും കൊടുക്കണമെന്ന് ആവശ്യപ്പെട്ട കൊച്ചുമിടുക്കന്‍ ശങ്കൂന് ഇനി മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ബിരിയാണി കഴിക്കാം. മാതൃഭൂമി ന്യൂസും റോസ് ബ്രാന്‍ഡും ചേര്‍ന്നൊരുക്കുന്ന ബിരിയാണി ഫെസ്റ്റിന്റെ ഗ്രാന്‍ഡ് ഫിനാലെയിലേക്കാണ് ശങ്കുവിന് ക്ഷണം ലഭിച്ചിരിക്കുന്നത്.

കൊച്ചിയിലാണ് കേരള ബിരിയാണി ക്വീന്‍ ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നത്. ബിരിയാണി ഫാന്‍സായ മമ്മൂട്ടിയും ശങ്കുവും ഒന്നിച്ചൊരു വേദിയിലെത്തുമ്പോള്‍ അത് ബിരിയാണി പോലെ തന്നെ രുചികരമായ ഓര്‍മയാകുമെന്ന് ഉറപ്പാണ്. ഫെബ്രുവരി 12 നാണ് പരിപാടി.
ഇന്‍സ്റ്റഗ്രാം റീലിലൂടെയാണ് ശങ്കു വൈറലായത്. അങ്കണവാടിയില്‍ ബിരിയാണിയും പൊരിച്ച കോഴിയും നല്‍കണമെന്നായിരുന്നു ശങ്കൂന്റെ ആവശ്യം. ശങ്കൂന്റെ വീഡിയോ കണ്ട ശേഷം അങ്കണവാടിയില്‍ ബിരിയാണി നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :