1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Nunakkuzhi Teaser Release

ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴിയുടെ ടീസര്‍ പുറത്ത്

nunakkuzhi
nunakkuzhi
ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴിയുടെ ടീസര്‍ പുറത്ത്. ചിത്രത്തില്‍ നായികയായി എത്തുന്നത് ഗ്രേസ് ആന്റണിയാണ്. കൂടാതെ ബൈജു സന്തോഷ്, മനോജ് കെ ജയന്‍, സിദ്ദിഖ്, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെല്‍വരാജ്, നിഖില വിമല്‍, സ്വാസിക തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
 
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കെ ആര്‍ കൃഷ്ണകുമാര്‍ ആണ്, ട്വല്‍ത്ത് മാന്‍, കൂമന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് കെ ആര്‍ കൃഷ്ണകുമാര്‍. ചിത്രം നിര്‍മ്മിക്കുന്നത് സരിഗമയാണ്. ആഗസ്റ്റ് 15ന് ആശിര്‍വാദ് റിലീസ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കും.
അടുത്ത ലേഖനം
നായാട്ടിനു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും സജിന്‍ ഗോപുവും പ്രധാന വേഷത്തില്‍ എത്തുന്നു