1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Saniya iyappan local body election

അച്ഛനും അമ്മയും ആരെ പറയുന്നുവോ അവർക്ക് വോട്ട് ചെയ്യും, കന്നിവോട്ട് ചെയ്യാനൊരുങ്ങി സാനിയ ഇയ്യപ്പൻ

സാനിയ ഇയ്യപ്പൻ
ഇത്തവണ തന്റെ കന്നി വോട്ട് ചെയ്യാനുള്ള ഒരുക്കത്തിലാണ് നടി സാനിയ ഇയ്യപ്പൻ. ആദ്യമായി വോട്ട് ചെയ്യുന്നതിന്റെ സന്തോഷം മറയില്ലാതെ പങ്കുവെക്കുകയാണ് താരം.
 
എന്റെ ആദ്യത്തെ വോട്ടാണ് ഇത്തവണ. പതിനെട്ട് വയസ് പൂര്‍ത്തിയായി. ഇങ്ങോട്ട് വരുന്നതിന് മുമ്പ് ഇലക്ഷന്‍ ഐഡിയും മറ്റുമുള്ള കാര്യങ്ങളും റെഡിയാക്കി. ഇനി പോയിട്ട് വേണം ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് തീരുമാനിക്കാൻ എന്നാണ് സാനിയ പറയുന്നത്.
 
പ്രത്യേകിച്ച് രാഷ്ട്രീയപാർട്ടി ഒന്നും തന്നെ ഇല്ലെന്നും അമ്മയും അച്ഛനും ആരെ പറയുന്നുവോ അവർക്ക് വോട്ട് ചെയ്യുമെന്നും സാനിയ വ്യക്തമാക്കി. എല്ലാവരും കൈയ്യില്‍ മഷി പുരട്ടി ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലുമൊക്കെ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് പോലെ അങ്ങനെ പോസ്റ്റണമെന്ന് ആഗ്രഹമുണ്ടെന്നും സാനിയ പറഞ്ഞു.
അടുത്ത ലേഖനം
ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് ടോവിനോ ചിത്രത്തിൻറെ സംവിധായകൻ !