1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur local news

വീട്ടമ്മയായ ബിജെപി സ്ഥാനാര്‍ത്ഥി കാമുകനൊപ്പം ഒളിച്ചോടി

Kannur
വീട്ടമ്മയായ ബിജെപി സ്ഥാനാര്‍ത്ഥി കാമുകനൊപ്പം ഒളിച്ചോടി. കണ്ണൂരിലെ മാലൂര്‍ പഞ്ചായത്തിലെ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വീട്ടമ്മയാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കാമുകനൊപ്പം ഒളിച്ചോടിയത്. ചില രേഖകള്‍ എടുക്കാന്‍ വീട്ടിലേക്ക് പോകുന്നുവെന്ന് ഭര്‍ത്താവിനോടും പാര്‍ട്ടി പ്രവര്‍ത്തകരോടും പറഞ്ഞാണ് ഇവര്‍ പുറത്തിറങ്ങിയത്. പിന്നീട് കാണാതാകുകയായിരുന്നു.
 
ഗള്‍ഫിലായിരുന്നു ഇവരുടെ കാമുകന്‍. കഴിഞ്ഞ ദിവസമാണ് ഇയാള്‍ തിരിച്ചെത്തിയത്. പിന്നീട് ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, അഞ്ച് ജില്ലകളിൽ ജനം വിധിയെഴുതുന്നു