അഭിറാം മനോഹർ|
Last Modified ബുധന്‍, 9 ഡിസംബര്‍ 2020 (15:00 IST)
ബിജെപിക്ക് വോട്ടുകൾ പോകുമെന്ന് ഉറപ്പുള്ളതിനാൽ തന്റെ ഭാര്യയുടെ അമ്മയുടെയും അച്ഛന്റെയും പേരുകൾ വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും മനപൂർവം ഒഴിവാക്കിയെന്ന ആരോപണവുമായി നടൻ കൃഷ്‌ണകുമാർ. ബിജെപി ഭരണത്തിൽ എത്താനുള്ള സാഹചര്യമാണുള്ളതെന്നും പക്ഷേ വോട്ടേഴ്‌സ് ലിസ്റ്റിൽ തിരിമറികൾ നടന്നിട്ടുണ്ടെന്നും കൃഷ്‌ണകുമാർ പറഞ്ഞു.
ബിജെപി ഭരണത്തിൽ വരാനുള്ള
എല്ലാ സാഹചര്യവും ഒത്തു വരുന്നുണ്ട്. പക്ഷേ വോട്ടേഴ്‌സ് ലിസ്റ്റിൽ എന്തൊക്കെയോ തിരിമറികൾ നടന്നിട്ടുണ്ട് എന്ന് എല്ലാ മേഖലയിലും നിന്നും കേൾക്കുന്നു. എന്റെ കുടുംബത്തിൽ നിന്ന് പോലും അനുഭവമുണ്ടായി. തിരുവനന്തപുരം വട്ടിയൂർക്കാവ് നെട്ടയത്തു താമസിക്കുന്ന എന്റെ ഭാര്യയുടെ അച്ഛനും അമ്മയും വോട്ടേഴ്‌സ് ലിസ്റ്റിൽ ഇല്ല എന്നത് വോട്ടെടുപ്പ് ദിവസമാണ് അറിയുന്നത്. അന്വേഷിച്ചപ്പോൾ
വീട്ടിൽ ആളില്ലാത്തതുകൊണ്ടു ലിസ്റ്റിൽ നിന്നും ഒഴിവാക്കി എന്നാണ് പറയുന്നത്. പക്ഷേ അവർ വർഷങ്ങളായി അവിടെ താമസിക്കുന്നവരാണ്.
അവർ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് ഉറപ്പുള്ളതുകൊണ്ടു ലിസ്റ്റിൽ നിന്നും കട്ട് ചെയ്തു എന്നാണു കരുതേണ്ടത്. ഇത്തരം തിരിമറികൾ നടക്കുന്നുണ്ടെങ്കിലും ബിജെപി തന്നെ ഇത്തവണ ജയിക്കും എന്നാണ് ഞാൻ കരുതുന്നത് കൃഷ്‌ണകുമാർ പറഞ്ഞു.