1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Samuthirakani on Caste Exploitation in Tamil cinema

മലയാള സിനിമയെ കണ്ടുപഠിക്കണം: തമിഴ് സിനിമയില്‍ ഇന്നും ജാതീയത ഉണ്ടെന്ന് സമുദ്രകനി

samuthirakani
samuthirakani
മലയാള സിനിമയെ കണ്ടുപഠിക്കണമെന്നും തമിഴ് സിനിമയില്‍ ഇന്നും ജാതീയത ഉണ്ടെന്നും തമിഴ് നടന്‍ സമുദ്രകനി. ഒരു അഭിമുഖത്തിലാണ് തമിഴ് നടന്‍ സമുദ്രകനി തമിഴ് സിനിമയില്‍ നിലനില്‍ക്കുന്ന ജാതിയതയെ കുറിച്ച് തുറന്നു പറഞ്ഞത്. ഈ തുറന്നു പറച്ചില്‍ ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. ജാതി നോക്കി സിനിമയില്‍ യൂണിറ്റിനെ തിരഞ്ഞെടുക്കുന്ന സംവിധായകര്‍ തമിഴ് സിനിമയിലും തെലുങ്ക് സിനിമയിലും ഉണ്ടെന്ന് നടന്‍ വെളിപ്പെടുത്തി. എന്നാല്‍ മലയാള സിനിമയില്‍ ഈ വേര്‍തിരിവ് താന്‍ കണ്ടിട്ടില്ലെന്നും നടന്‍ പറഞ്ഞു.
 
ജോലിസ്ഥലത്ത് ഒരുമയാണ് വേണ്ടതെന്നും ജാതി മതമെല്ലെന്നും സമുദ്രകനി പറഞ്ഞു. താരത്തിന്റെ തുറന്നു പറച്ചില്‍ നിരവധി ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ജാതീയത പ്രകടിപ്പിക്കുന്ന സംവിധായകരുടെ പേരുകളും പുറത്തു വരുന്നുണ്ട്.
അടുത്ത ലേഖനം
100 ദിവസങ്ങള്‍ പിന്നിട്ട് ചിത്രീകരണം,'വേട്ടയന്‍'റിലീസ് ഇനി വൈകില്ല