അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിക്ക് പോലും കഴിയാത്ത നേട്ടം അടിച്ചെടുത്ത് നസ്ലിനും മമിതയും, പ്രേമലു 100 കോടി ക്ലബിൽ
- ഭാവന സ്റ്റുഡിയോസിന്റെ അഞ്ചാമത്തെ ചിത്രം,നസ്ലിനും മമിത ബൈജുവും പ്രധാന വേഷങ്ങളില്‍
- സാരിയും മയില്പീലിയും, ഒന്നൂടെ സുന്ദരിയായി മമിത ബൈജു, വീഡിയോയും ചിത്രങ്ങളും
- തൻ്റെ സിനിമകൾ മകളെ കാണിച്ചിട്ടില്ല,'ആടുജീവിതം' അഭിമാനത്തോടെ കാണിക്കും,ഒരു ആക്റ്റർ എന്നാല്‍ എന്താണ് അർഥമെന്ന് ഇതോടെ അവൾക്ക് മനസ്സിലാകുമെന്ന് പൃഥ്വിരാജ്
- 2024 ലും തൂക്കാന്‍ 'രോമാഞ്ചം'സംവിധായകന്, 100 കോടി അടിക്കുമോ ഫഹദ് ഫാസിലും?
ഇനി കേരളത്തിൽ നടക്കുന്ന തമിഴ് സിനിമ, നായികയായി മമിത: റിബൽ ട്രെയ്ലർ
Rebel Movie Trailer
ജി വി പ്രകാശ് കുമാറിനെ നായകനാക്കി നവാഗതനായ നികേഷ് ആര് എസ് സംവിധാനം ചെയ്യുന്ന റിബലാണ് കേരളത്തെ പ്രധാന കഥാ പശ്ചാത്തലമാക്കി കഥ പറയുന്നത്. പ്രേമലു എന്ന സിനിമയിലൂടെ തെന്നിന്ത്യയിലാകെ ശ്രദ്ധ നേടിയ മമിത ബൈജുവാണ് ചിത്രത്തിന്റെ നായിക. ഇപ്പോഴിതാ സിനിമയുടെ ട്രെയ്ലര് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
കേരളത്തിലെ ഒരു കോളേജില്‍ പഠിക്കാനെത്തുന്ന തമിഴ് യുവാവായാണ് കെ വി പ്രകാശ് കുമാര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. റൊമാന്റിക് ട്രാക്കുണ്ടെങ്കിലും കേരളത്തിലെ കോളേജുകളില്‍ തമിഴ് യുവാക്കള്‍ നേരിടുന്ന അപരത്വമാണ് സിനിമയുടെ പ്രമേയം. ഒപ്പം ക്യാമ്പസ് രാഷ്ട്രീയവും സിനിമയിലുണ്ടാകും. 1980കളിലാണ് സിനിമ നടക്കുന്നത്. മാര്‍ച്ച് 22നണ് സിനിമ റിലീസ് ചെയ്യുക.