അന്ന് എനിക്ക് തുണയായത് ഹൃത്വിക് റോഷൻ, തുറന്നുപറഞ്ഞ് സമീറ റെഡ്ഡി

Last Updated: വെള്ളി, 23 ഓഗസ്റ്റ് 2019 (15:34 IST)
ബോളിവുഡിലും തെന്നിന്ത്യയിലും ഒരു പിടി ചിത്രങ്ങളുമായി ശ്രദ്ദേയയായ അഭിനയത്രിയാണ് സമീറ റെഡ്ഡി. വാരേണം ആയിരം എന്ന സിനിമയിലൂടെയാണ് സമീറ തമിഴ് ലോകത്തിന്റെ ലോകത്തിന്റെ മനം കവർന്നത്. ഒരു നാൾ വരും എന്ന സിനിയിലൂടെ മോഹൻലാലിന്റെ നായികയായി മലയാളത്തിലുമെത്തി താരം.

വിവാഹിതയായ ശേഷം സിനിമയിൽനിന്നും ഒരു ഇടവേളയെടുത്ത് മാറി നിൽക്കുകയാണ് ഇപ്പോൾ സമീറ. എങ്കിലും താരം സമൂഹ്യ മാധ്യങ്ങളിൽ ഏറെ സജീവമാണ്. തന്റെ ജീവിതം മാറ്റി മറിച്ചത് ബോളിവുഡ് സൂപ്പർ താരം ഹൃത്വിക് റോഷനാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഒരു അഭിമുഖത്തിൽ സമീറ.

വിക്ക് സിനിമയെ കുറിച്ചുള്ള എല്ലാ പ്രതീക്ഷകളിലും വില്ലനായപ്പോൾ തന്റെ
ജീവിതത്തിൽ സിനിമയുടെ പ്രതീക്ഷകൾ നൽകിയത് ഹൃത്വിക് ആണെന്ന് സമീറ പറയുന്നു. 'വിക്കുണ്ടായിരുന്നതുകൊണ്ട് മറ്റുള്ളവരുടെ മുന്നിൽനിന്ന് സംസരിക്കാൻ എനിക്ക് ഭയമായിരുന്നു

സിനിമകളുടെ ഓഡിഷനുകളിൽ പങ്കെടുക്കുമ്പോഴും അതെന്നെ വല്ലാതെ അലട്ടിയിരുന്നു. എന്റെ ഈ പ്രശ്നം തിരിച്ചറിഞ്ഞ ഹൃത്വിക് ഒരു പുസ്തകം എനിക്ക് വയിക്കാനായി തന്നു. ആ പുസ്തകമാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. വിക്കുണ്ടായിരുന്ന വ്യക്തിയാണ് അത് ഒരു വൈകല്യമല്ല എന്ന് അദ്ദേഹം ജീവിതംകൊണ്ട് തെളിയിച്ചു. സമീറ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :