അനുബന്ധ വാര്‍ത്തകള്‍
- പൊറിഞ്ചു മറിയം ജോസ് Review: മാസും ക്ലാസും ചേർന്ന കട്ടകലിപ്പൻ പടം, വെടിക്കെട്ട് സിനിമ!
- ‘10 ലക്ഷം തന്നാൽ കേസ് പിൻവലിക്കാമെന്ന് പറഞ്ഞു’; ലിസിക്കെതിരെ ‘പൊറിഞ്ചു മറിയം ജോസി’ന്റെ തിരക്കഥാകൃത്ത്
- ഉർവശിയോട് എനിക്ക് പിണക്കമൊന്നുമില്ല, ഒരു ഭാര്യ എങ്ങനെയായിരിക്കണം എന്ന് കാണിച്ച് തന്നത് ആശയാണ്: മനോജ് കെ ജയൻ
- ‘ബ്ലോഗേട്ടന്റെ അഭിനയം കണ്ട് ആന സ്വയം കൊമ്പൂരി നൽകി’; മോഹന്‍ലാലിന്റെ ബ്ലോഗെഴുത്തിനെ തേച്ചൊട്ടിച്ച് ട്രോളുകള്‍
- 'രണ്ടാമൂഴം സിനിമയാക്കാനുള്ള യോഗവും ഭാഗ്യവും എനിക്കു തന്നെയായിരിക്കും'; വിവാദത്തിൽ വിശദീകരണവുമായി ശ്രീകുമാർ മേനോൻ
റാഫേലും ദിവ്യയും പിരിഞ്ഞു, അവർ വിവാഹിതരായിട്ടില്ല: സത്യാവസ്ഥ വെളിപ്പെടുത്തി അമ്മ
നടിയും കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ ദിവ്യ സ്പന്ദന രഹസ്യമായി വിവാഹിതയായി എന്ന വാര്‍ത്തകള്‍ നിരസിച്ച് അമ്മ രഞ്ജിത. ദിവ്യയുടെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും രഞ്ജിത പറഞ്ഞു.
ദിവ്യയുടെ കാമുകനായ പോര്‍ച്ചുഗീസ് പൗരന് റാഫേലുമായുള്ള വിവാഹം ദുബായില്‍വച്ച് നടന്നുവെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതോടെ സത്യാവസ്ഥ എന്താണെന്ന് വെളിപ്പെടുത്തുകയാണ് അമ്മ.
‘ദിവ്യ വിവാഹത്തിന് തയ്യാറായിട്ടില്ല. അവള് വിവാഹം ചെയ്യുന്നുവെങ്കില്‍ ഒരിക്കലും അത് രഹസ്യമാക്കി വയ്ക്കില്ല. എല്ലാവരെയും അറിയിക്കുന്നതായിരിക്കും. രമ്യയും റാഫേലുമായുള്ള ബന്ധം അവസാനിച്ചു. ഇരുവരും അവരവരുടേതായ തൊഴിലില്‍ തിരക്കായതോടെയാണ് ബന്ധത്തില്‍ അകല്‍ച്ചയുണ്ടായത്. എന്നിരുന്നാലും ഇരുവരും നല്ല സുഹൃത്തുക്കളായി തുടരുകയാണ്. ദയവായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്’ രഞ്ജിത പറഞ്ഞു.
ഒരു വര്‍ഷത്തിലേറെയായി റാഫേലും ദിവ്യയും പ്രണയത്തിലായിരുന്നു. അഭിനയം അവസാനിപ്പിച്ച ദിവ്യയിപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ്.