ഇഷ്ടപ്പെടാത്ത ശരീര ഭാഗം തിരഞ്ഞെടുക്കുക, നടി സമീറ റെഡ്ഡിയ്ക്ക് പറയാനുള്ളത് ഇതാണ്

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 16 നവം‌ബര്‍ 2021 (12:02 IST)

ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന നടിയാണ് സമീറ റെഡ്ഡി. വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളും നിലപാടുകളും സോഷ്യല്‍ മീഡിയയിലൂടെ നടി അറിയിക്കാറുണ്ട് .ഷെയ്മിങ്ങിനെക്കുറിച്ചും പ്രസവശേഷം സ്ത്രീകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുമെല്ലാം തുറന്നു പറയാറുണ്ട്.

ഇപ്പോഴിതാ നടിയുടെ അത്തരം ഒരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

'1 നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത നിങ്ങളുടെ ശരീരത്തിന്റെ ഭാഗം തിരഞ്ഞെടുക്കുക.ആ ഭാഗത്തിന് ഒരുപാട് സ്‌നേഹവും സ്വീകാര്യതയും നല്‍കുക.നിങ്ങളുടെ ശരീരം നിങ്ങളുടെ BFF ആണ്,നിങ്ങള്‍ അത് ഇഷ്ടപ്പെടേണ്ടതുണ്ട്. പോസിറ്റീവ് ബോഡി ഇമേജിനായി പ്രവര്‍ത്തിക്കാന്‍ ദിവസവും ലളിതമായ വ്യായാമം ചെയ്യുക.'- സമീര റെഡ്ഡി കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :