സമാന്ത ഗർഭിണിയോ, പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിലെ സത്യം എന്ത് ?

Last Modified ഞായര്‍, 27 ജനുവരി 2019 (11:00 IST)
തെന്നിന്ത്യൻ താരറാണി എപ്പോഴും വാർത്തകളിൽ സജീവമാണ് സാമൂഹ്യ മാധ്യങ്ങളിലൂടെ താരത്തെക്കുറിച്ച് പരക്കുന്ന വാർത്തകൾക്ക് കയ്യും കണക്കുമില്ല. നാഗചൈതന്യയുമായുള്ള വിവാഹത്തിന് ശേഷം താരം അഭിനയം അവസാനിപ്പിക്കുന്നു എന്ന തരത്തിൽ പ്രചരണങ്ങൾ ഉണ്ടായി. എന്നാൽ നിരവധി ചിത്രങ്ങൾ തീയറ്ററുകളിലെത്തിച്ചാണ് സാമാന്ത ഇതിനെല്ലാം മറുപടി നൽകിയത്.

എന്നാൽ സാമന്ത ഗർഭിണിയാണെന്നും താരം അഭിനയം നിർത്താൻ
ആഗ്രഹിക്കുന്നു എന്നുമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്ത. എന്നാാൽ ഈ പ്രചരണങ്ങൾക്കൊന്നും ചെവി കൊടുക്കുന്നില്ല. കൈനിറയെ സിനിമകളുമായി തെന്നിന്ത്യൻ സിനിമയിൽ തിരക്കിലാണ് സമാന്ത ഇപ്പോൾ.

തമിഴ് സിനിമാ ആരാധകർ ഒന്നടങ്കം നെഞ്ചിലേറ്റിയ 96ലെ ജാനുവാകാൻ തയ്യാറെടുക്കുകയാണ് സമാന്ത 96ന്റെ തെലുങ്ക് പാതിപ്പിലാണ് സമാന്ത നായികയാവുന്നത്. തമിഴിൽ ചിത്രമൊരുക്കിയാ പ്രേംകുമാർ തന്നെയാണ് ചിത്രം തെലുങ്കിലും സംവിധാനം ചെയ്യുന്നത്, ചിത്രത്തിന്റെ കന്നഡ പതിപ്പിൽ ഭാവന നായികയായേക്കും എന്നാണ് റിപ്പോർട്ടുകൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :