അപർണ ബാലമുരളിയുടെ 'സുന്ദരി ഗാര്‍ഡൻസ്', ആദ്യ ഗാനം പുറത്തിറങ്ങി

Anoop k.r| Last Modified വ്യാഴം, 28 ജൂലൈ 2022 (17:35 IST)

അപർണ ബാലമുരളിയ്ക്കൊപ്പം നീരജ് മാധവ് ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'സുന്ദരി ഗാര്‍ഡൻസ്'. നവാഗതനായ ചാര്‍ലി ഡേവിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.

'മധുര ജീവരാഗം'എന്ന ഗാനം ശ്രദ്ധ നേടുന്നു.ജോയ് പോളിന്റെ വരികൾക്ക് അൽഫോൺസ് ജോസഫ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.മൃദുല വാര്യർ പാടിയ മനോഹരമായ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ കാണാം.

സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവഹിക്കുന്നു.ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍.സംവിധായകന്‍ സലിം അഹമ്മദ് ആണ് സിനിമ നിർമ്മിക്കുന്നത്.റസാക്ക് അഹമ്മദ് എന്നിവരാണ് സഹനിര്‍മ്മാണം. സംഗീതം അല്‍ഫോന്‍സ് ജോസഫ്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :