സിബിഐ സീരീസിന്റെ അമരക്കാരന്‍ എസ് എന്‍ സ്വാമിയുടെ സംവിധാനത്തില്‍ ആദ്യസിനിമ , ധ്യാന്‍ നായകനാവുന്ന സീക്രട്ട് തിയേറ്ററുകളിലേക്ക്

S N Swamy, Dhyan
അഭിറാം മനോഹർ| Last Modified വ്യാഴം, 11 ജൂലൈ 2024 (18:51 IST)
S N Swamy, Dhyan
മലയാള സിനിമയില്‍ സിബിഐ സീരീസ്, മൂന്നംമുറ തുടങ്ങി നിരവധി ത്രില്ലറുകള്‍
എസ് എന്‍ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന സീക്രട്ട് തിയേറ്ററുകളിലേക്ക്. ഈ മാസം 26നാണ് റിലീസ് ചെയ്യുന്നത്. കൊച്ചിയില്‍ നടന്ന സിനിമയുടെ പ്രത്യേക പ്രദര്‍ശനത്തിന് ശേഷം നിര്‍മാതാവ് രാജേന്ദ്രപ്രസാദാണ് റിലീസ് തീയ്യതി പ്രഖ്യാപിച്ചത്. സിനിമയുടെ പ്രത്യേക പ്രദര്‍ശനം കാണാനായി നടന്‍ ശ്രീനിവാസനും കുടുംബവും സംവിധായകന്‍ ജോഷി,ഷാജി കൈലാസ്, എ കെ സാജന്‍ തുടങ്ങിയവരും എത്തിയിരുന്നു.

ധ്യാന്‍ ശ്രീനിവാസന്‍,അപര്‍ണാ ദാസ്,ജേക്കബ് ഗ്രിഗറി,കലേഷ് രാമാനന്ദ്,രഞ്ജിത്,രഞ്ജി പണിക്കര്‍,മണിക്കുട്ടന്‍ തുടങ്ങിയവരാണ് സിനിമയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ് എന്‍ സ്വാമി കഥയും തിരക്കഥയും ഒരുക്കുന്ന സിനിമയില്‍ സംഗീതം നിര്‍വഹിക്കുന്നത് ജേക്‌സ് ബിജോയാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :