അനുബന്ധ വാര്‍ത്തകള്‍
- വിദേശത്ത് നിന്ന് വൻതുക നേടി 'ഗുരുവായൂർ അമ്പലനടയിൽ'; കളക്ഷൻ റിപ്പോർട്ട്
- ബോക്സിംഗ് ഗ്ലൗ, അടി ഇടി, ആർഡിഎക്സിന് ശേഷം പെപ്പെ ആക്ഷൻ ട്രാക്കിൽ, തീപ്പാറുന്ന ഫൈറ്റ് രംഗങ്ങളുമായി ദാവീദ് ഒരുങ്ങുന്നു
- 'നീ ചത്തു പോയാല്‍ അവള്‍ക്ക് ഇന്‍ഷുറന്‍സ് പോലും കിട്ടില്ല,പിഷാരടി ചീത്ത പറഞ്ഞു'; വിവാഹ ശേഷം വന്ന ഫോണ്‍കോളുകളെ കുറിച്ച് ധര്മ്മജന്
- ആരാടാ പറഞ്ഞേ വൃഷഭ ഉപേക്ഷിച്ചെന്ന്, പുതിയ അപ്ഡേറ്റുമായി സംവിധായകൻ
- ഭൂതകാലം, ഭ്രമയുഗം ഇപ്പോള്‍ ഉള്ളൊഴുക്ക്; റിവ്യൂമായി 'ട്വല്‍ത്ത് മാന്‍' രചയിതാവ് കെ.ആര് കൃഷ്ണകുമാര്‍
'ആ അഭിമുഖത്തിന് ശേഷം ബേസിലിന്റെ ജീവിതത്തില്‍ വന്ന മാറ്റം'; തുറന്ന് പറഞ്ഞത് ധ്യാന്‍ ശ്രീനിവാസന്
ബേസില്‍ ജോസഫും ധ്യാന്‍ ശ്രീനിവാസനും മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ്. ഇരുവരും വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയുടെ പ്രചാരണാര്‍ത്ഥം ഒന്നിച്ച് അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനുശേഷം ബേസിലിന്റെ ജീവിതത്തില്‍ വന്ന രസകരമായ ഒരു മാറ്റത്തെക്കുറിച്ച് തുറന്ന് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്.
'ഞാന്‍ അവനെ വേറൊരു കാര്യത്തിന് വേണ്ടി വിളിച്ചതായിരുന്നു. അന്ന് സിനിമ ഇറങ്ങിയിട്ടേയുള്ളൂ. ആ കോള്‍ വിളിക്കുന്നതിന്റെ തൊട്ടുമുമ്പാണ് പടം ഹിറ്റ് ആണെന്ന് കാര്യം അറിയുന്നത്. എനിക്ക് വിളിക്കേണ്ട കാര്യവുമുണ്ട്. ഇവന്റെ അഹങ്കാരം കേള്‍ക്കേണ്ടിയും വരും എന്ന ഉറച്ച വിശ്വാസത്തോടെയാണ് വിളിച്ചത്. ഫോണ്‍ എടുത്തപ്പോള്‍ തന്നെ അവന്റെ ചിരിയായിരുന്നു ഞാന്‍ കേട്ടത്. അവിടെ നില്ക്കട്ടെ ഞാന്‍ വിളിച്ചത് വേറൊരു കാര്യത്തിനാണെന്ന് പറഞ്ഞ് ആ കാര്യം പറഞ്ഞു. വെക്കുന്നതിന് മുമ്പ് നിന്റെ സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു എന്ന് പറഞ്ഞു (ചിരി).
ഇതൊക്കെ തമാശയില്‍ പറയുന്ന കാര്യങ്ങളാണ്ം അവന് എന്റെ സുഹൃത്താണ്. അവന്റെ സിനിമ ഓടുക എന്നത് എന്റെ സന്തോഷമാണ്. ബാക്കിയെല്ലാം തമാശക്ക് പറയുന്നതാണ്. സിനിമയുടെ ആദ്യ റെസ്പോണ്‍സ് കേട്ട് അഭിനന്ദനം പറയാന്‍ പറ്റി എന്നതും എന്നെ സംബന്ധിച്ച് സന്തോഷം നല്കുന്ന കാര്യമാണ്. മുന്‍പൊക്കെ ബേസിലിനെ ആരെങ്കിലും കണ്ടാല്‍ അവന് അഭിനയിച്ച സിനിമകളിലെ കഥാപാത്രത്തെ കുറിച്ചായിരുന്നു പറയാറ്. ഞാനുമായി ഒരു അഭിമുഖത്തില്‍ ഇരുന്ന ശേഷം അടുത്ത അഭിമുഖത്തില്‍ നമുക്ക് പൊളിക്കണം എന്നൊക്കെയാണ് ഇപ്പോള്‍ അവനോട് പറയാറ്. എന്റെ കൂടെ അഭിമുഖത്തില്‍ ഇരുന്നതിന്റെ ഗുണമാണ്.',-ധ്യാന്‍ ശ്രീനിവാസന് പറഞ്ഞു.