1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Dhyan Sreenivasan's partners release today

ഇക്കുറി സോളോ ഹിറ്റടിക്കുമോ? പ്രതീക്ഷകളുമായി ധ്യാന്‍ ശ്രീനിവാസന്റെ ത്രില്ലര്‍ ചിത്രം പാര്‍ട്ട്‌ണേഴ്‌സ് തിയേറ്ററിലേക്ക്

Dhyan Sreenivasan
Dhyan Sreenivasan
ധ്യാന്‍ ശ്രീനിവാസന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ നവീന്‍ ജോണ്‍ സംവിധാനം ചെയ്യുന്ന പാര്‍ട്ട്‌ണേഴ്‌സ് ഇന്ന് തിയേറ്ററുകളില്‍. കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറില്‍ ദിനേഷ് കൊല്ലപ്പള്ളിയാണ് ത്രില്ലര്‍ സ്വഭാവത്തിലുള്ള സിനിമ നിര്‍മിച്ചിരിക്കുന്നത്.
 
1989ല്‍ കാസര്‍കോട് കര്‍ണാടക അതിര്‍ത്തി ഗ്രാമത്തില്‍ നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ധ്യാന്‍ ശ്രീനിവാസന് നായികയായി എത്തുന്നത് പിച്ചൈക്കാരന്‍ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധ നേടിയ സാറ്റ്‌ന ടൈറ്റസാണ്. ധ്യാന്‍ ശ്രീനിവാസന്‍,കലാഭവന്‍ ഷാജോണ്‍ എന്നിവരെ കൂടാതെ സഞ്ജു ശിവറാം, അനീഷ് ഗോപാല്‍,ഹരീഷ് പേരടി,രാജേഷ് ശര്‍മ്മ, ശ്രീകാന്ത് മുരളി,നീരജ ശിവദാസ് തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ചുണ്ടുകള്‍ മരവിച്ചു പോയി; പിന്നീട് ആ ലിപ് ലോക്ക് രംഗം ചെയ്തത് ചൂടുചായ കുടിച്ചശേഷം !