ഒറ്റദിവസംകൊണ്ട് 223 കോടി, ഇന്ത്യയില്‍ നിന്ന് മാത്രം 'ആര്‍ആര്‍ആര്‍'ന് 156 കോടി കളക്ഷന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 26 മാര്‍ച്ച് 2022 (15:06 IST)

രാജമൗലിയുടെ ആര്‍ആര്‍ആര്‍ കഴിഞ്ഞദിവസമാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ആദ്യദിനത്തില്‍ ചിത്രം നേടിയ കളക്ഷന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

കളക്ഷന്റെ കണക്കുകള്‍ പുറത്തുവരുന്നു. റെക്കോര്‍ഡ് പ്രതികരണമാണ് ബോക്‌സ് ഓഫീസില്‍ ചിത്രം നേടിയിരിക്കുന്നത്.

തെലുങ്കിനു പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം ഇന്ത്യയില്‍ നിന്ന് 156 കോടി നേടിയ എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ നിന്നും മാത്രം 4 കോടി കളക്ഷന്‍ ചിത്രത്തിന് സ്വന്തമാക്കാനായി. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍നിന്ന് 223 കോടി ആര്‍ആര്‍ആര്‍ ഒറ്റദിവസംകൊണ്ട് നേടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :