കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 12 മെയ് 2022 (10:04 IST)
രാജമൗലിയുടെ ആര്‍ആര്‍ആര്‍ തെലുങ്ക്, കന്നഡ, തമിഴ്, മലയാളം,ഹിന്ദി പതിപ്പുകളിലായി റിലീസ് ചെയ്‌തെങ്കിലും നിര്‍മ്മാതാവിന് നേട്ടം കൂടുതല്‍ ഉണ്ടാക്കി കൊടുത്തത് ഹിന്ദി മൊഴിമാറ്റ പതിപ്പാണ്.
മേയ് 20ന് സീ5 പ്ലാറ്റ്‌ഫോമില്‍ ചിത്രത്തിന്റെ തെലുങ്ക്, കന്നഡ, തമിഴ്, മലയാളം പതിപ്പ് സ്ട്രീമിംഗ് ആരംഭിക്കും. സ്ട്രീമിംഗ് ഭീമന്‍ നെറ്റ്ഫ്‌ലിക്‌സ് ആണ് ഹിന്ദി പതിപ്പിന്റെ അവകാശങ്ങള്‍ സ്വന്തമാക്കിയത്.
650 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രം 1000 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കി.