ആര്‍ആര്‍ആര്‍ കഴിഞ്ഞു,'ആര്‍സി 15' ചിത്രീകരണത്തിനായി പഞ്ചാബിലെത്തി രാംചരണ്‍

കെ ആര്‍ അനൂപ്| Last Modified ശനി, 16 ഏപ്രില്‍ 2022 (11:11 IST)

രാജമൗലിയുടെ ആര്‍ആര്‍ആര്‍ തിയേറ്ററുകളില്‍നിന്ന് ഏറെക്കുറെ പിന്‍വാങ്ങിയതോടെ പ്രമോഷന്‍ ജോലികള്‍ അവസാനിപ്പിച്ച് രാം ചരണ്‍ പുതിയ സിനിമയുടെ തിരക്കുകളിലേക്ക്. 'ആര്‍സി 15' എന്നെ താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
ഹൈദരാബാദിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം താരം പഞ്ചാബിലേക്ക് പോയി. ചിത്രത്തിലെ അദ്ദേഹത്തിന്റെ ലുക്ക് പുറത്ത്.

ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് ആര്‍സി 15 നിര്‍മ്മിക്കുന്നത്. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമൊരു ആക്ഷന്‍ എന്റര്‍ടെയ്നര്‍ ആണ്.

ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് എസ് തമന്‍ ആണ്. ഛായാഗ്രഹണം തിരുവും എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും നിര്‍വഹിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :