രാജമൗലിയുടെ നായകനായി മഹേഷ്‌ബാബു എത്തുന്നു, ചിത്രത്തിന്റെ പുതിയ വിവരങ്ങൾ

അഭിറാം മനോഹർ| Last Modified ബുധന്‍, 11 മെയ് 2022 (22:01 IST)
ആർആർആറിന്റെ വൻ വിജയത്തിന് ശേ‌ഷം പുതിയ ചിത്രവുമായി രാജമൗലി. പുതിയതായി ഒരുങ്ങുന്ന ആക്ഷൻ ചിത്രത്തിൽ തെലുഗ് സൂപ്പർതാരം മഹേഷ്‌ബാബുവായിരിക്കും നായകനെന്നാണ് റിപ്പോർട്ടുകൾ. അടുത്തവർഷം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും.

വനത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നതെന്ന് തിരക്കഥാകൃത്തായ കെ വി വിജയേന്ദ്ര പ്രസാദ് പറഞ്ഞു.
ഈ വര്‍ഷം ത്രിവിക്രം ചിത്രത്തിന്റെ തിരക്കിലാണ് മഹേഷ്‌ബാബു. ഇത് പൂർത്തിയാക്കിയ ശേഷമാകും രാജമൗലി ചിത്രത്തിലേക്ക് കടക്കുക. അതേസമയം മഹേഷ് ബാബു നായകനായുള്ള ചിത്രം 'സര്‍ക്കാരു വാരി പാട്ട' നാളെ റിലീസ് ചെയ്യുകയാണ്. പരശുറാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി താരമായ കീർത്തി സുരേഷാണ് നായികയായെത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :