കെ ആര്‍ അനൂപ്|
Last Modified വെള്ളി, 19 ജനുവരി 2024 (12:47 IST)
മലയാള സിനിമയുടെ മുഖമാണ് മമ്മൂട്ടിയും മോഹന്‍ലാലും. എന്നാല്‍ ജയറാമും സുരേഷ് ഗോപിയും കൂടി ചേരുമ്പോഴേ മോളിവുഡ് സമ്പൂര്‍ണ്ണമാകുള്ളൂ. മമ്മൂട്ടിയുടെ വര്‍ഷമായിരുന്നു 2023.നേര്, ഓസ്ലര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മോഹന്‍ലാലും ജയറാമും കൂടി തിരിച്ചെത്തി. സുരേഷ് ഗോപിയുടെ ആഘോഷമാക്കിയ ചിത്രമായിരുന്നു ഗരുഡന്‍. മലയാളത്തിന്റെ സൂപ്പര്‍താരങ്ങള്‍ ഒരുമിച്ച് തിരിച്ചെത്തിയ സന്തോഷത്തിലാണ് നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍.
അങ്ങേയറ്റം ബഹുമാനത്തോടെയും സന്തോഷത്തോടെയുമാണ് ഇത് പറയുന്നതെന്നും ഇനിമുതല്‍ അവര്‍ മലയാള സിനിമ ബോക്‌സോഫീസ് ഭരിച്ചുകൊണ്ടേയിരിക്കും എന്നുമാണ് രൂപേഷ് കുറിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി എന്നീ താരങ്ങളുടെ ഇനി വരാനിരിക്കുന്നതും വമ്പന്‍ ചിത്രങ്ങളാണ്.
മലൈക്കോട്ടൈ വാലിബന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാലോകം. ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് മോഹന്‍ലാല്‍. ഭീഷ്മ പര്‍വം,റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ് തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഭ്രമയുഗം വരാനിരിക്കുന്നു.
മമ്മൂട്ടിയുടെ പുതിയ ചിത്രമായ ബസൂക്ക വൈകാതെ പ്രദര്‍ശനത്തിന് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗൗതം മേനോനും അഭിനയിക്കുന്നു.