ബിഗ്ബോസിൽ എത്തുമോ ? മറുപടിയുമായി റിമി ടോമി

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 10 ജനുവരി 2021 (15:22 IST)
ബിഗ് ബോസ് മലയാളം സീസണ്‍ 3 ആരംഭിയ്ക്കാനിരിയ്ക്കുകയാണ്. ഈ വർത്ത പുറത്തു വന്നതിന് പിന്നാലെ ഈ സീസണിൽ മത്സരാർത്ഥികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളും പ്രചരിയ്ക്കാൻ തുടങ്ങി. ഗായികയും ടെലിവിഷൻ അവതാരകയുമായ റിമി ടോമിയുടെ പേരും സാധ്യത കൽപ്പിയ്ക്കുന്ന മത്സരാർത്ഥികളുടെ കൂട്ടത്തിലുണ്ട്. അഭ്യൂഹങ്ങൾ പ്രചരിയ്ക്കാൻ തുടങ്ങിയതോടെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരിയ്ക്കുകയാണ് റിമി ടോമി.

ഒരു വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് റിമിയുടെ മറുപടി. 'എന്തിനാണ് ഈ ആളുകള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. ഒരുപാട് ആളുകള്‍ ചോദിക്കുന്നു ബിഗ് ബോസില്‍ ഉണ്ടാകുമോ എന്ന്. ഇല്ല എന്ന് ഇവിടെ പറഞ്ഞാല്‍ കാര്യം കഴിഞ്ഞല്ലോ. വ്യാജ വാര്‍ത്തകള്‍ തരണം ചെയ്യാന്‍ ഇതേ ഇപ്പോള്‍ വഴി ഉള്ളൂ' റിമി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :