ആരാധക സംഘടനയിൽനിന്നും പുറത്താക്കിയിട്ടും ഫ്ലാറ്റ് ഒഴിയുന്നില്ല; ഒഴിപ്പിയ്ക്കാൻ പൊലീസിൽ പരാതി നൽകി വിജയ്

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 10 ജനുവരി 2021 (13:55 IST)
ചെന്നൈ: മക്കൾ ഇയക്കത്തിൽനിന്നും പുറത്താക്കിയവർ ഫ്ലാറ്റിൽനിന്നും താമസം മാറാൻ തയ്യാറാവാതെവന്നതോടെ മുൻ അരാധകരെ ഒഴിപ്പിയ്ക്കാൻ പൊലീസിന്റെ സഹായം തേടി നടൻ വിജയ്. സാലിഗ്രാം പ്രദേശത്ത് വിജയിയുടെ ഉടമസ്ഥതയിലുള്ള അപ്പാര്‍ട്ട്‌മെന്റ് ഒഴിയുന്നില്ലെന്ന് കാട്ടിയാണ് പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് മക്കൾ ഇയക്കത്തിൽനിന്നും പുറത്താക്കിയ രവി രാജ് എസി കുമാര്‍ എന്നിവര്‍ക്കെതിരെ വിജയ് പൊലീസിൽ പരാതി നൽകിയത്.

വർഷങ്ങളായി ഇരുവരും സാലിഗ്രാമിലെ വിജയിയുടെ അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്. എന്നാൽ പിതാവ് ചന്ദ്രശേഖറിനൊപ്പം ചേർന്ന് മക്കൾ ഇയക്കത്തെ രാഷ്ട്രീയ പാർട്ടിയാക്കാൻ ശ്രമിച്ചതോടെ ഇരു അംഗങ്ങളെയും സംഘടനയിൽനിന്നും പുറത്താക്കുകയായിരുന്നു. പിന്നാലെ ഫ്ലാറ്റ് ഒഴിയാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഒഴിയാൻ ഇവർ തയ്യാറായില്ല. ഇതോടെയാണ് വിജയ് പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം ഫ്ലാറ്റ് ഒഴിയാൻ ഇരുവരും സാവകാശം തേടിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :