യുഡിഎഫുമായുള്ള സഖ്യം അവസാനിപ്പിച്ചു; ഒറ്റയ്ക്ക് മത്സരിയ്ക്കാൻ വെൽഫെയർ പാർട്ടി

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 10 ജനുവരി 2021 (13:24 IST)
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഖ്യത്തിനില്ലെന്ന് വെൽഫെയർ പാർട്ടി. തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിയ്ക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന അധ്യക്ഷൻ ഹമിദ് വാണിയമ്പലം വ്യക്തമാക്കി. എന്നാൽ മതേതര പർട്ടികളിൽ നിന്നും പിന്തുണ സ്വീകരിയ്ക്കും എന്നും എൽഡിഎഫിനെയും യുഡിഎഫിനെയും മതേതര മുന്നണികളായാണ് കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ മാത്രമാണ് നീക്കുപോക്കെന്ന് വെൽഫെയർ പാർട്ടി നേരത്തെ വ്യക്തമക്കിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിനെയും, പാർലമെന്റ് തെരഞ്ഞെടുപ്പിനെയും തീർത്തും വ്യത്യസ്തമായാണ് പർട്ടി കാണുന്നത്. പാർട്ടി ഒരു മുന്നണിയുടെയും ഭാഗമല്ല. അത്തരം ഒരു ആവശ്യം ആരോടും ഉന്നയിച്ചിട്ടുമില്ല. എവിടെയൊക്കെ മത്സരിയ്ക്കണം എന്നും എത്ര സ്ഥാനാർത്ഥികളെ നിർത്തണം എന്നും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി തീരുമാനിയ്കും എന്നും ഹമിദ് വാണിയമ്പലം വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :