10 വര്‍ഷത്തെ ഇടവേളക്കുശേഷം റിമ കല്ലിങ്കല്‍ വീണ്ടും തമിഴിലേക്ക് ?

കെ ആര്‍ അനൂപ്| Last Modified ശനി, 8 മെയ് 2021 (17:36 IST)

10 വര്‍ഷത്തെ ഇടവേളക്കുശേഷം റിമ കല്ലിങ്കല്‍ വീണ്ടും തമിഴിലേക്ക്. ഇപ്പോളിതാ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സില്‍വ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നടി വീണ്ടും കോളിവുഡിലേക്ക് തിരിച്ചെത്തുകയാണ്. സായ് പല്ലവിയുടെ സഹോദരി പൂജ കൃഷ്ണനും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.

നിരവധി സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളില്‍ കൊറിയോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുള്ള സ്റ്റണ്ട് സില്‍വ സംവിധായകനായ എത്തുമ്പോള്‍ പുതിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുന്നുമുണ്ട്. സമുദ്രക്കനിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷൂട്ടിംഗ് പൂര്‍ത്തിയായി എന്നാണ് വിവരം. ഡബ്ബിംഗ് ജോലികള്‍ പുരോഗമിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :