സായി പല്ലവിയുടെ പാത പിന്തുടരാന്‍ സഹോദരി പൂജ കണ്ണന്‍, ആദ്യ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 13 മാര്‍ച്ച് 2021 (14:53 IST)

തെന്നിന്ത്യന്‍ സിനിമകളില്‍ ഏറ്റവുമധികം തിരക്കുള്ള നടിമാരിലൊരാളാണ് സായി പല്ലവി. തമിഴിലെയും തെലുങ്കിലെയും മുന്‍നിര താരങ്ങളോടൊപ്പം നടിയ്ക്ക് ഒന്നിലധികം പ്രോജക്ടുകള്‍ നിലവിലുണ്ട്. ഇപ്പോഴിതാ ആരാധകര്‍ക്കായി ഒരു സന്തോഷ വാര്‍ത്തയാണ് വരുന്നത്. സായി പല്ലവിയുടെ സഹോദരി പൂജ കണ്ണന്‍ അഭിനയ രംഗത്തേക്ക് ചുവടു വയ്ക്കുകയാണ്. സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സ്റ്റണ്ട് സില്‍വ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി താരം അഭിനയിക്കുന്നു.

സംവിധായകന്‍ എ എല്‍ വിജയ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നു. നിരവധി സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളില്‍ കൊറിയോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുള്ള സ്റ്റണ്ട് സില്‍വ സംവിധായകനായ എത്തുമ്പോള്‍ പുതിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുന്നുമുണ്ട്. പൂജ കണ്ണനെ കൂടാതെ സമുദ്രക്കനിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മറ്റ് വിവരങ്ങള്‍ ഉടന്‍ പുറത്തു വരും. ഷൂട്ടിംഗ് അടുത്തുതന്നെ ആരംഭിക്കാനാണ് സാധ്യത.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :