'ഇത് നമുക്കും സംഭവിക്കാം';കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതില്‍ നിലപാട് വ്യക്തമാക്കി റിമ കല്ലിങ്കല്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 6 മെയ് 2021 (12:46 IST)

ബോളിവുഡ് താരം കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുകയാണ്. ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി നടി റിമ കല്ലിങ്കല്‍. ഒരു ഫാന്‍ ചാറ്റിലാണ് ഇക്കാര്യത്തെ കുറിച്ച് നടി പറഞ്ഞത്.

'റണൗട്ട് ആയതില്‍ സന്തോഷമുണ്ട്. പക്ഷേ ഇത്തരത്തിലുള്ള നടപടികള്‍ നമ്മള്‍ക്ക് എതിരെയും സംഭവിക്കാം. ഏതെങ്കിലും ഒരു ശക്തി നമ്മുടെ സാമൂഹ്യ മാധ്യമങ്ങള്‍ ബാന്‍ ചെയ്യുന്നതിനോട് എനിക്ക് എതിര്‍പ്പ് ആണ്'- റിമ കല്ലിങ്കല്‍ പറഞ്ഞു.

കഴിഞ്ഞദിവസം കങ്കണയെ സ്വാഗതം ചെയ്തുകൊണ്ട് 'കൂ' ആപ്പ് എത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :