“മറ്റൊരാളുടെ സ്വകാര്യതയിൽ കടന്നുകയറി അവരെ കീറിമുറിച്ച് വേദനിപ്പിക്കുന്നവര്‍ ഇത് ഓര്‍ക്കുന്നില്ലേ?” - അനശ്വര രാജൻ ചോദിക്കുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 5 നവം‌ബര്‍ 2020 (14:53 IST)
വുമൺ ഇൻ സിനിമ കളക്റ്റീവിന്റെ 'Refuse The Abuse – സൈബർ ഇടം, ഞങ്ങളുടെയും ഇടം' കാമ്പയിനിന്റെ ഭാഗമായി അനശ്വര രാജൻ. സ്ത്രീകൾക്കെതിരെയുളള സൈബർ ആക്രമണങ്ങൾക്കെതിരെയാണ് ഈ കാമ്പയിൻ.

“ഞാൻ പങ്കുവെയ്ക്കുന്ന, എന്റെ സന്തോഷങ്ങളുടെ താഴെ കാണുന്ന പല അസഭ്യവർഷങ്ങളും വായിക്കുമ്പോൾ ഏതൊരാളും ചിന്തിച്ചുപോകും നമ്മൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലല്ലേ, ഇനിയും മാറാറായില്ലേ എന്ന്. അതെ, മറ്റൊരാളുടെ സ്വകാര്യതയിൽ കടന്നുകയറി അവരെ കീറിമുറിച്ച് വേദനിപ്പിക്കുന്ന സമ്പ്രദായം ഒരുപാട് അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. നാലു ചുവരുകൾക്കുള്ളിലിരുന്ന് തോന്നിയതൊക്കെ വലിച്ചുവാരി എഴുതുമ്പോൾ സൂക്ഷിക്കണം, അത് നാലു കേടിയിലേറെ ജനങ്ങൾ കാണുന്നുണ്ടെന്ന്. പഠിക്കണം, ബഹുമാനിക്കാൻ...” - വീഡിയോയിൽ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :