അനുബന്ധ വാര്‍ത്തകള്‍
- 12 വര്‍ഷം മുന്‍പ് തിയറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രത്തില്‍ നായിക; ഇപ്പോള്‍ ഇങ്ങനെ
- മമ്മൂട്ടി പെര്‍ഫക്ഷനിസ്റ്റ്; മെഗാസ്റ്റാറിന്റെ ജന്മനക്ഷത്രത്തിന്റെ പ്രത്യേകതകള്‍ ഇതെല്ലാം
- സാരിയില്‍ തിളങ്ങി അപര്‍ണ ബാലമുരളി, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
- 20 കോടി വരെ കൊടുക്കാന്‍ തയ്യാര്‍,പ്രതിഫലം വാങ്ങില്ലെന്ന വാശിയില്‍ സല്മാന്ഖാന്
- ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ മോഹന്‍ലാലിന്റെ പിതാവിന്റെ വേഷം ചെയ്യേണ്ടത് തിലകന്; പിന്നീട് ഒഴിവാക്കി, പകരം സായ്കുമാര്
അന്ന് മമ്മൂട്ടിയുടെ നായിക; നടി റിച്ച ഇപ്പോള്‍ ഇങ്ങനെ, ചിത്രങ്ങള്‍ കാണാം
12 വര്‍ഷം മുന്‍പ് തിയറ്ററുകളിലെത്തിയ സൂപ്പര്‍ഹിറ്റ് സിനിമയിലെ നായികയാണ് ഇത്. മമ്മൂട്ടിയുടെ നായികയായാണ് ഈ സിനിമയില്‍ താരം അഭിനയിച്ചിരിക്കുന്നത്. ആഷിഖ് അബു ആദ്യമായി സംവിധാനം ചെയ്ത ഡാഡികൂള്‍ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച റിച്ച പല്ലോദ് ആണിത്. 2009 ഓഗസ്റ്റ് ഏഴിന് തിയറ്ററുകളിലെത്തിയ ഡാഡികൂള്‍ സാമ്പത്തിക വിജയം നേടിയ ചിത്രമാണ്.
റിച്ചയ്ക്ക് ഇപ്പോള്‍ 41 വയസ്സുണ്ട്. മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുമ്പോള്‍ റിച്ചയുടെ പ്രായം 29 ആയിരുന്നു.
മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളിലും റിച്ച അഭിനയിച്ചിട്ടുണ്ട്. മോഡലിങ് രംഗത്തും താരം സജീവമാണ്. 1991 ല്‍ പുറത്തിറങ്ങിയ ലംഹെയില്‍ ബാലതാരമായാണ് റിച്ച സിനിമാലോകത്ത് എത്തിയത്. വിജയ് ചിത്രം ഷാജഹാനില്‍ അഭിനയിച്ചാണ് റിച്ചയുടെ തമിഴ് അരങ്ങേറ്റം. മുപ്പതോളം സിനിമകളില്‍ റിച്ച അഭിനയിച്ചിട്ടുണ്ട്.
2011 ല്‍ ഹിമാനുഷ ബജാജ് എന്നയാളെ റിച്ച വിവാഹം കഴിച്ചു. 2013 ല്‍ ഇരുവര്‍ക്കും ഒരു മകന്‍ ജനിച്ചു. മോഡലിങ്ങിലൂടെയാണ് റിച്ച കരിയര്‍ ആരംഭിച്ചത്.