80 കോടി ക്ലബ്ബില്‍ 'ആര്‍.ഡി.എക്‌സ്', ഓണം സീസണ്‍ യുവ താരനിര ഇങ്ങടുത്തു..

കെ ആര്‍ അനൂപ്| Last Modified ശനി, 16 സെപ്‌റ്റംബര്‍ 2023 (10:14 IST)
ആര്‍.ഡി.എക്‌സ് തിയറ്ററുകളില്‍ നിന്ന് പോയിട്ടില്ല. ഓഗസ്റ്റ് 25ന് ഓണം റിലീസായി പ്രദര്‍ശനത്തിനെത്തിയ സിനിമ ഇപ്പോഴും കാണാന്‍ ആളുകള്‍ എത്തുന്നു. ഇപ്പോഴിതാ സിനിമയുടെ ആഗോള കളക്ഷന്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടു.

80 കോടി ക്ലബ്ബില്‍ മലയാളത്തില്‍ നിന്ന് ആര്‍.ഡി.എക്‌സും എത്തി. കേരളത്തില്‍ നിന്ന് മാത്രം 50 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ നേടാന്‍ സിനിമയ്ക്കായി. സിനിമയുടെ സ്ട്രീമിംഗ് അവകാശം വന്‍ തുക മുടക്കി വാങ്ങി കഴിഞ്ഞു.
ഷാരൂഖ് ഖാന്റെ ആക്ഷന്‍ ത്രില്ലര്‍ 'ജവാന്‍' റിലീസിന് ശേഷവും ചിത്രം നിരവധി തിയേറ്ററുകളില്‍ ഹൗസ്ഫുള്‍ ഷോകളില്‍ ഓടുകയാണ്.മിന്നല്‍ മുരളിക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിക്കുന്ന പുതിയ ചിത്രമാണ് ആര്‍.ഡി.എക്‌സ്.ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ എത്തിയ സിനിമ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :