76 കോടി കടന്ന് 'ആർ.ഡി.എക്‌സ്'; കളക്ഷൻ റിപ്പോർട്ട്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (15:02 IST)
ആർ.ഡി.എക്‌സ് തിയറ്ററുകളിൽ നിന്ന് പോയിട്ടില്ല. ഓഗസ്റ്റ് 25ന് ഓണം റിലീസായി പ്രദർശനത്തിനെത്തിയ സിനിമ ഇപ്പോഴും കാണാൻ ആളുകൾ എത്തുന്നു.RDX-ന്റെ 19-ാം ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്ന് പതിനെട്ടാമത്തെ ദിവസം 0.95 കോടി നേടി എന്നാണ് വിവരം. ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ നിന്നാകെ നേടിയ കളക്ഷൻ കൂടി ചേർക്കുമ്പോൾ 76.61 കോടിയോളം വരും ആർ ഡി എക്‌സിന്റെ മൊത്തം കളക്ഷൻ. ഔദ്യോഗിക കണക്കുകൾ നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടില്ല.

ഷാരൂഖ് ഖാന്റെ ആക്ഷൻ ത്രില്ലർ 'ജവാൻ' റിലീസിന് ശേഷവും ചിത്രം നിരവധി തിയേറ്ററുകളിൽ ഹൗസ്ഫുൾ ഷോകളിൽ ഓടുകയാണ്.മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ നിർമിക്കുന്ന പുതിയ ചിത്രമാണ് ആർ.ഡി.എക്‌സ്.ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ പ്രധാന വേഷങ്ങൾ എത്തിയ സിനിമ വിജയകരമായി പ്രദർശനം തുടരുകയാണ്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :