100 കോടി ക്ലബ്ബില്‍ എത്തുമോ ? ആര്‍.ഡി.എക്‌സ് പോയിട്ടില്ല, കളക്ഷന്‍ റിപ്പോര്‍ട്ട്
കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (09:13 IST)
ആര്‍.ഡി.എക്‌സ് തിയറ്ററുകളില്‍ നിന്ന് പോയിട്ടില്ല. ഓഗസ്റ്റ് 25ന് ഓണം റിലീസായി പ്രദര്‍ശനത്തിനെത്തിയ സിനിമ ഇപ്പോഴും കാണാന്‍ ആളുകള്‍ എത്തുന്നു.RDX-ന്റെ 18-ാം ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് പതിനെട്ടാമത്തെ ദിവസം 0.95 കോടി നേടി എന്നാണ് വിവരം. ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ നിന്നാകെ നേടിയ കളക്ഷന്‍ കൂടി ചേര്‍ക്കുമ്പോള്‍ 70.62 കോടിയോളം വരും ആര്‍ ഡി എക്‌സിന്റെ മൊത്തം കളക്ഷന്‍. ഔദ്യോഗിക കണക്കുകള്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല.
പതിനേഴാമത്തെ ദിവസമായ ഞായറാഴ്ച 1.75 കോടി നേടിയപ്പോള്‍ പതിനാറാമത്തെ ദിവസം 1.5 കോടിയും ഇന്ത്യയില്‍ നിന്ന് മാത്രം ആര്‍.ഡി.എക്‌സ് നേടി.
മിന്നല്‍ മുരളിക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിക്കുന്ന പുതിയ ചിത്രമാണ് ആര്‍.ഡി.എക്‌സ്.ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ എത്തിയ സിനിമ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.