'ഭയമുള്ളത് ദൈവത്തിനെയും മമ്മുക്കയയെയും,എങ്ങനെ ജീവിക്കണമെന്ന് പഠിച്ചത് മമ്മൂട്ടിയില്‍ നിന്ന്', ടിനി ടോമിന്റെ കുറിപ്പ്

കെ ആര്‍ അനൂപ്| Last Updated: വെള്ളി, 8 സെപ്‌റ്റംബര്‍ 2023 (11:28 IST)
സിനിമ മാത്രമല്ല എങ്ങനെ ജീവിക്കണം എന്ന് പഠിച്ചത് മമ്മൂട്ടിയില്‍ നിന്നാണെന്ന് നടന്‍ ടിനി ടോം.മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസ പങ്കുവച്ച് നടന്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. തന്റെ അമ്മയാണ് വീട്ടിലെ ആദ്യത്തെ മമ്മൂട്ടി ഫാന്‍ എന്നും പിന്നീട് താന്‍ കടുത്ത മമ്മൂക്ക ഫാന്‍ ആയെന്നും ടിനി എഴുതി.


ടിനി ടോമിന്റെ വാക്കുകളിലേക്ക്

blated bday wishes മമ്മുക്ക ,മറന്ന് പോയതല്ല ,മനഃപൂര്‍വം വൈകിച്ചതാണ് ..മറ്റുള്ളവര്‍ക്ക് മമ്മുക്ക എന്താണ് എന്നറിഞ്ഞിട്ട് കുറിക്കാം എന്ന് വച്ചു ...എന്റെ വീട്ടില്‍ ഉയരത്തില്‍ തൂക്കി ഇട്ടിരിക്കുന്ന ചിത്രമാണ് ഇത് ...അമ്മയാണ് വീട്ടിലെ ആദ്യത്തെ മമ്മുക്ക ഫാന്‍ ...എല്ലാം ആദ്യം നമ്മള്‍ അറിഞ്ഞത് അമ്മമാരില്‍ നിന്നും ആണല്ലോ ..പിന്നീട് ഞാന്‍ കടുത്ത മമ്മുക്ക ഫാന്‍ ആയി ...പഠിക്കുന്ന കാലത്തു മനോരമ ആഴ്ച പതിപ്പ് കാത്തിരിക്കുമായിരുന്നു ,മമ്മുക്കയുടെ ആത്മ കഥ വായിക്കാന്‍ ...എന്റെ ആദ്യ വായന ശീലം ..ഇക്കയിലേക്കു അടുക്കാന്‍ സാധാരണക്കാരനായ എനിക്ക് ഒരു സാധ്യതയും ഇല്ല ..പിന്നേ ഒരു ആവാഹനം ആയിരിന്നു ,അനുകരിച്ചു ,അനുകരിച്ചു കൂടെ അഭിനയിച്ചു ...പട്ടാളത്തില്‍ പട്ടാഭിരാമിന്റെ കീഴില്‍ പട്ടാളക്കാരന്‍ ആയി പ്രാഞ്ചിയേട്ടനില്‍ ചിറമേല്‍ ഫ്രാന്‍സിസിന്റെ ഡ്രൈവര്‍ ആയി ...ആ വണ്ടി ഓടിച്ചാണ് സിനിമയില്‍ ഞാന്‍ കയറിയതു ,അത് കൊണ്ട് ആരും എന്നേ തടഞ്ഞിട്ടില്ല ഇനിയും ഒരുപാട് എനിക്ക് നേടാനുണ്ട് പക്ഷേ ഇപ്പോഴും മമ്മുക്കയുടെ അടുത്ത് ചെല്ലുമ്പോ എനിക്ക് ഒരു കസേര കിട്ടാറുണ്ട് ,അതാണ് ഞാന്‍ ജീവിതത്തില്‍ നേടിയ ഏറ്റവും വലിയ സിംഹാസനം ...ജീവിതത്തില്‍ ഭയം ഉള്ളത് രണ്ട് പേരെ മാത്രം ദൈവത്തിനെയും മമ്മുക്കയയെയും ..അതും സ്നേഹം കൊണ്ടുള്ള ഭയം ..സിനിമാ മാത്രമല്ല എങ്ങിനെ ജീവിക്കണം എന്നും പഠിച്ചത് ഇക്കയില്‍ നിന്നും ആണ് Happy Bday Big brother Mammootty




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :