ഷങ്കര്‍-രാം ചരണ്‍ ചിത്രത്തില്‍ നായികയാകാന്‍ രശ്മിക മന്ദാന, പുതിയ വിവരങ്ങള്‍ ഇതാ !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 23 ഫെബ്രുവരി 2021 (15:05 IST)
സംവിധായകന്‍ ഷങ്കറും രാം ചരണും ഒരു പാന്‍ ഇന്ത്യന്‍ ചിത്രത്തിനായി കൈകോര്‍ക്കുകയാണ്.ഇരുവരും ഒന്നിക്കുമ്പോള്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷകള്‍ ആണ് ഉള്ളത്. ഇപ്പോളിതാ ഈ ചിത്രത്തിലെ നായികയായി എത്തുന്നു എന്നാണ് പുതിയ വിവരം.നടിയുമായി സംവിധായകന്‍ ചര്‍ച്ച നടത്തി എന്നാണ് അറിയാന്‍ കഴിയുന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ അമ്പതാമത്തെ ചിത്രംകൂടിയാണിത്.'ആര്‍സി 15' എന്ന താല്‍ക്കാലിക പേരിലാണ് സിനിമ പ്രഖ്യാപിച്ചത്.രാം ചരണിന്റെ പതിനഞ്ചാമത്തെ ചിത്രമാണിത്. ഷൂട്ടിംഗ് 2022ലെ ആരംഭിക്കുകയുള്ളൂ.

കാര്‍ത്തിയുടെ സുല്‍ത്താന്‍ എന്ന ചിത്രത്തിലൂടെ രശ്മിക മന്ദാന തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു. ഈ സിനിമ ഏപ്രിലില്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു.കമല്‍ ഹാസന്‍-ഷങ്കര്‍ ചിത്രം 'ഇന്ത്യന്‍ 2'ചിത്രീകരണം മെയ് മാസത്തില്‍ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.സിനിമ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് സംവിധായകന്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :