'ഇന്ത്യൻ 2' ചിത്രീകരണം ഡിസംബറില്‍, കമലും ഷങ്കറും ഡേറ്റുകള്‍ തീരുമാനിച്ചു!

അതുല്‍ ജീവന്‍| Last Modified ശനി, 24 ഒക്‌ടോബര്‍ 2020 (15:14 IST)
- ഷങ്കര്‍ ടീമിൻറെ ബിഗ് ബജറ്റ് ചിത്രമായ 'ഇന്ത്യൻ 2' ലോക്ക് ഡൗൺ സമയത്ത് ഷൂട്ടിംഗ് നിർത്തിവെച്ചതോടെ ഉപേക്ഷിക്കപ്പെട്ടതായുളള അഭ്യൂഹങ്ങള്‍ പരന്നിരുന്നു. 400 കോടി ബജറ്റിൽ പ്ലാന്‍ ചെയ്‌ത സിനിമയുടെ ബജറ്റ് നേര്‍പകുതിയായി വെട്ടിച്ചുരുക്കണമെന്ന് നിര്‍മ്മാണക്കമ്പനിയായ ലൈക ആവശ്യപ്പെട്ടെന്നും അത് ഷങ്കര്‍ അംഗീകരിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ബജറ്റ് 220 കോടിയായി അംഗീകരിച്ചതായും സൂചനയുണ്ട്. സര്‍ക്കാരിന്റെ കൊവിഡ് നിയന്ത്രണങ്ങളോടെ ഇന്ത്യന്‍ 2 പുനരാരംഭിക്കുന്നതില്‍ ലൈക്കയുടെ നിലപാട് വ്യക്തമാക്കണെന്നാവശ്യപ്പെട്ട് ഷങ്കര്‍ കത്തയച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഡിസംബറില്‍ ഇന്ത്യന്‍ 2 ചിത്രീകരണം പുനരാരംഭിക്കാനാണ് ഷങ്കറും കമല്‍ഹാസനും ചേര്‍ന്ന് പദ്ധതിയിടുന്നത്. ഷെഡ്യൂള്‍ ആരംഭിക്കുന്ന ഡേറ്റ് ഇരുവരും ചേര്‍ന്ന് തീരുമാനിച്ചു. ഏറെനാള്‍ നീളുന്ന ഒരൊറ്റ ഷെഡ്യൂളില്‍ ചിത്രം പൂര്‍ത്തിയാക്കാനാണ് പദ്ധതി.

ഓരോ രംഗത്തും അഞ്ഞൂറിലധികം പേര്‍ അഭിനയിക്കേണ്ടത് ആവശ്യമാണെന്നും കൊവിഡ് പ്രോട്ടോക്കോള്‍ നിലവിലുള്ളതിനാല്‍ അതിന് സാധ്യമാകാതെ വന്നതാണ് സിനിമ വൈകാന്‍ കാരണമെന്നും ലൈക അറിയിച്ചിട്ടുണ്ട്. ലൈക പ്രതിനിധികള്‍ കഴിഞ്ഞ ദിവസം കമല്‍ഹാസനെ സന്ദര്‍ശിക്കുകയും ചെയ്‌തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :