'സൂര്യ 40'ല്‍ നായിക രശ്മിക മന്ദാന!

കെ ആര്‍ അനൂപ്| Last Updated: ശനി, 21 നവം‌ബര്‍ 2020 (20:04 IST)
'സുല്‍ത്താന്‍' എന്ന തമിഴ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് രശ്മിക മന്ദാന. കാര്‍ത്തിയുടെ ഈ ചിത്രത്തിന് ശേഷം '40' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയില്‍ രശ്മിക നായികയാകാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.

പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രം
സണ്‍ പിക്‌ചേഴ്‌സാണ് നിര്‍മ്മിക്കുന്നത്.സൂര്യയുടെയും പണ്ഡിരാജും ഒന്നിക്കുന്ന ആദ്യ ചിത്രമായിരിക്കുമിത്.

ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ആക്ഷന്‍ ത്രില്ലറായിരിക്കും ഈ ചിത്രം. അടുത്ത വര്‍ഷം ആദ്യം ഷൂട്ടിംഗ് ആരംഭിക്കും.ഒരൊറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് സംവിധായകന്‍ പദ്ധതിയിടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :