തുമ്പി ഏബ്രഹാം|
Last Modified ഞായര്‍, 17 നവംബര്‍ 2019 (13:21 IST)
പശ്ചിമ ബംഗാളിലെ റാണാഘട്ട് റെയില്‍വേ സ്റ്റേഷനിലിരുന്ന് പാട്ട് പാടി വൈറലായ റാനു മണ്ഡലിന്റെ പുതിയ മേക്കോവറാണിപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ഹിമേശും റാനുവും ചേർന്ന് പാടിയ തേരി മേരി കഹാനി എന്ന ഗാനം ഇരുകൈയും നീട്ടി ആളുകൾ സ്വീകരിച്ചതോടെ ഒരു സെലിബ്രിറ്റി പദവിയിലേക്ക് ഉയരുകയായിരുന്നു റാനു.
സെലിബ്രിറ്റി ആയതോടെ തന്‍റെ പഴയ ലുക്കിലും റാനു മാറ്റം വരുത്തിയിരുന്നു. അൻപതുകാരിയായ റാണുവിന്‍റെ പുതിയ മേക്കോവറിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
മേക്കപ്പ് ആർട്ടിസ്റ്റ് സന്ധ്യയാണ് റാണുവിന്‍റെ മേക്കോവറിന് പിന്നിൽ. കാൺപൂരിൽ തന്‍റെ പുതിയ
മേക്കോവർ സലൂൺ ആരംഭിക്കുന്നതിന്‍റെ ഭാഗമായി കംപ്ലീറ്റ് മേക്കോവറിനായി റാണുവിനെ സന്ധ്യ ക്ഷണിക്കുകയായിരുന്നു. ഇളം ഓറഞ്ച് നിറത്തിലുള്ള ലഹങ്കയും അതിന് അനുസരിച്ചുള്ള ആഭരണങ്ങളും റാനു അണിഞ്ഞിരുന്നു.