അനുബന്ധ വാര്‍ത്തകള്‍
- 'മരക്കാര്‍' മോഹന്‍ലാലിനും എനിക്കും ഒരു സ്വപ്ന സാക്ഷാത്കാരം പോലെ: പ്രിയദര്‍ശന്‍
- ആഘോഷങ്ങള്‍ തീരുന്നില്ല, പ്രിയദര്‍ശന്‍ മധുരം നല്കി മോഹന്‍ലാല്‍ !
- 'അഭിമാനിക്കുന്ന നിമിഷം', മകന് ദേശീയ അവാര്‍ഡ് ലഭിച്ച സന്തോഷം പങ്കുവെച്ച് പ്രിയദര്‍ശന്‍
- മോഹന്‍ലാലിനും ബാറോസിനും ആശംസകളുമായി മമ്മൂട്ടിയും മലയാള സിനിമാ ലോകവും
- സ്പെഷല്‍ വീഡിയോ പുറത്തിറക്കി 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' ടീം, ദേശീയ അവാര്‍ഡ് നേടിയ സന്തോഷം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
എം ടിയുടെ 'രണ്ടാമൂഴം' വീണ്ടും ചര്‍ച്ചയാകുന്നു, ചിത്രം സംവിധാനം ചെയ്യാന്‍ പ്രിയദര്‍ശന്‍ ?
എം ടിയുടെ തിരക്കഥയില്‍ ഒരു സിനിമ ചെയ്യണമെന്നത് തന്റെ വലിയ ആഗ്രഹം ആണെന്ന് പ്രിയദര്‍ശന്‍ നേരത്തെ പറഞ്ഞിരുന്നു. ഇനിയും പൂര്‍ത്തീകരിക്കാന്‍ ആവാത്ത സംവിധായകന്റെ ആഗ്രഹം അധികം വൈകാതെ തന്നെ സാധ്യമാകും. പ്രിയദര്‍ശന്‍ തന്നെ ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞു.
'ഒരു വലിയ സിനിമ അല്ലെങ്കില്‍ ഒരു ചെറിയ സിനിമ എംടി സാറിന്റെ കൂടെ ഉണ്ട് '-പ്രിയദര്‍ശന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഈ ഘട്ടത്തില്‍ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം എം ടിയുടെ രണ്ടാമൂഴം വീണ്ടും സിനിമ ആകുമോ എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. നേരത്തെ എംടിയും സംവിധായകന്‍ ശ്രീകുമാര്‍ തമ്മിലുള്ള നിയമതര്‍ക്കങ്ങള്‍ക്കു ശേഷം എംടിക്ക് തിരക്കഥ ശ്രീകുമാര്‍ തന്നെ തിരികെ നല്‍കിയിരുന്നു. മരക്കാര്‍ പോലെ ബിഗ് ബജറ്റില്‍ രണ്ടാമൂഴവും വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.