100 കോടി അല്ല, 5 അഞ്ചു ദിവസം കൊണ്ട് 107 കോടി, ഒറ്റയ്ക്ക് 'ആര്‍ആര്‍ആര്‍' ഹിന്ദി പതിപ്പ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 31 മാര്‍ച്ച് 2022 (12:52 IST)

കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 100 കോടി കളക്ഷനായിരുന്നു 'ആര്‍ആര്‍ആര്‍' ഹിന്ദി പതിപ്പ് നേടിയത് എന്നായിരുന്നു പറയപ്പെട്ടത്. ഇപ്പോഴിതാ ചിത്രം അഞ്ച് ദിവസം കൊണ്ട് നേടിയത് 100 കോടി അല്ല 107 കോടി.

എസ്.എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആര്‍ആര്‍ആര്‍ പ്രദര്‍ശനം തുടരുകയാണ്. ആദ്യ ദിവസങ്ങളില്‍ തന്നെ 500 കോടി കളക്ഷന്‍ പിന്നിട്ട സിനിമയുടെ പുതിയ ഉയരങ്ങളിലേക്ക്.

ഡിവിവി എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന 'ആര്‍ആര്‍ആര്‍' 2022 ജനുവരി 7 ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും അത് മാറ്റി മാര്‍ച്ച് 25ന് തിയേറ്ററുകളില്‍ എത്തിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :