1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. rakhi sawanth against sunny leone

സണ്ണി ലിയോണ്‍ ഇന്ത്യ വിട്ട് പോകണം: രാഖി സാവന്ത്

രാഖി സാവന്ത്
ബോളിവുഡ് ഗ്ലാമര്‍ താരം സണ്ണി ലിയോണിന്റെ കടന്ന് വരവ് ബോളിവുഡിലെ മറ്റ് ഗ്ലാമര്‍ താരങ്ങളുടെ മാര്‍ക്കറ്റിനെ സാരമായി ബാധിച്ചിട്ടുണ്ട്. സണ്ണി തനിക്ക് വെല്ലുവിളിയാണെന്ന് മനസിലാക്കിയാകണം, സണ്ണിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡിന്റെ ഐറ്റം ഗേള്‍ രാഖി സാവന്ത്. സണ്ണി ലിയോണ്‍ ഇന്ത്യ വിട്ട് പോകണമെന്നാണ് രാഖി സാവന്ത് പരസ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്.

സെലീന ജെയ്‌റ്റ്ലി സണ്ണിയെ താമസസ്‌ഥലത്തു പുറത്താക്കിയ സംഭവത്തെപ്പറ്റി സംസാരിക്കുകയായിരുന്നു രാഖി. ചോദ്യത്തിന് വീട്ടില്‍ നിന്നല്ല ഈ നാട്ടില്‍ നിന്നു തന്നെ പുറത്തേക്ക്‌ എറിയേണ്ടവളാണ്‌ സണ്ണിലിയോണെന്നായിരുന്നു രാഖിയുടെ പ്രതികരണം. സണ്ണി ലിയോണ്‍ കാരണമാണ് ഇപ്പോള്‍ തനിക്ക് കൂടുതല്‍ ഗ്ലാമര്‍ വസ്ത്രങ്ങള്‍ ധരിക്കേണ്ടി വന്നതെന്നും രാഖി കുറ്റപ്പെടുത്തുന്നു.