അനുബന്ധ വാര്‍ത്തകള്‍
- ദളപതിയില്‍ മമ്മൂട്ടിക്കും രജനികാന്തിനും ഒപ്പം ജയറാം! അന്ന് അത് നടന്നില്ല
- 'ത്രീ' സിനിമയ്ക്ക് പിന്നാലെ ധനുഷും ശ്രുതി ഹാസനും പ്രണയത്തിലാണെന്ന് വാര്‍ത്ത പ്രചരിച്ചു; വിവാഹമോചനം ഉടന്‍ ഉണ്ടോ എന്ന ചോദ്യത്തിനു അന്ന് മറുപടി കൊടുത്തത് ഐശ്വര്യ രജനികാന്ത്
- മമ്മൂട്ടിയുടെ മകന്റെയും രജനികാന്തിന്റെ മരുമകന്റെയും ജന്മദിനം ഒരേദിവസം !
- വെഡ്ഡിങ് ഫോട്ടോയ്ക്ക് പിന്നാലെ നിറവയറുമായി ശ്രുതി രജനികാന്ത്; ഇതെന്ത് പറ്റിയെന്ന് ആരാധകര്‍, കിടക്കാന്‍ നേരം തലയണ കണ്ടില്ലെങ്കില്‍ അടി മേടിക്കുമെന്ന് അശ്വതി
- തലൈവന് ഫാൽക്കൈ പുരസ്കാരം കിട്ടിയതിൽ സന്തോഷം, ആശംസയറിയിച്ച് മോദി
ജനിച്ചത് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബത്തില്‍, ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്നപ്പോള്‍ കിട്ടിയിരുന്നത് 750 രൂപ; രജനികാന്തിന്റെ ജീവിതം ഇങ്ങനെ
തെന്നിന്ത്യന്‍ സിനിമയിലെ താരരാജാവാണ് രജനികാന്ത്. എന്നാല്‍, സിനിമയിലെത്തും മുന്‍പ് താരത്തിന്റെ ജീവിതം ഏറെ ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയ കാലം രജനികാന്തിന് ഉണ്ടായിരുന്നു. ഇതേ കുറിച്ച് താരം തന്നെ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഒരു കുടുംബത്തിലാണ് രജനികാന്ത് ജനിച്ചത്. 1950 ഡിസംബര്‍ 12 നായിരുന്നു രജനികാന്തിന്റെ ജനനം. സിനിമയെ സ്വപ്നം കണ്ടിരുന്നെങ്കിലും വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണം കിട്ടുന്ന ജോലിക്കെല്ലാം രജനി പോയിരുന്നു.
സിനിമയിലെത്തും മുന്‍പ് ബസ് കണ്ടക്ടറായിരുന്നു രജനികാന്ത്. കണ്ടക്ടറായി ജോലി ചെയ്തിരുന്ന സമയത്ത് മാസം 750 രൂപ മാത്രമായിരുന്നു രജനികാന്തിന്റെ സമ്പാദ്യം.