'ത്രീ' സിനിമയ്ക്ക് പിന്നാലെ ധനുഷും ശ്രുതി ഹാസനും പ്രണയത്തിലാണെന്ന് വാര്‍ത്ത പ്രചരിച്ചു; വിവാഹമോചനം ഉടന്‍ ഉണ്ടോ എന്ന ചോദ്യത്തിനു അന്ന് മറുപടി കൊടുത്തത് ഐശ്വര്യ രജനികാന്ത്

രേണുക വേണു| Last Modified വ്യാഴം, 20 ജനുവരി 2022 (15:40 IST)

സൂപ്പര്‍താരം ധനുഷും സംവിധായികയും ഗായികയുമായ ഐശ്വര്യയും തമ്മിലുള്ള വിവാഹമോചന വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ വലിയ ചര്‍ച്ചാവിഷയം. വിവാഹമോചനത്തിന്റെ കാരണം ഇരുവരും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, താരങ്ങളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ട്. ധനുഷാണ് വിവാഹമോചനത്തിനു മുന്‍കൈ എടുത്തതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വര്‍ഷങ്ങള്‍ക്ക് മുന്‍പും ധനുഷും ഐശ്വര്യയും പിരിയാന്‍ പോകുകയാണെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. ആ സംഭവവും ഇന്ന് സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കുന്നു. 2011-2012 കാലത്തായിരുന്നു ധനുഷും ഐശ്വര്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഇതിന് കാരണം ഐശ്വര്യയുടെ ബാല്യകാല സുഹൃത്തും കമല്‍ഹാസന്റെ മകളുമായ നടി ശ്രുതി ഹാസനും ധനുഷും തമ്മില്‍ അടുപ്പിലാണെന്ന റിപ്പോര്‍ട്ടുകളായിരുന്നു.

ശ്രുതിയും ധനുഷും 'ത്രീ' എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കെയായിരുന്നു ഇത്തരം ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങുന്നത്. ഐശ്വര്യ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു 'ത്രീ'. ഐശ്വര്യയും ധനുഷും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തുവെന്നും ബന്ധം പിരിയാന്‍ പോവുകയാണെന്ന് വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ക്ക് അധികനാള്‍ ആയുസുണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ ഗോസിപ്പ് കോളങ്ങള്‍ക്ക് കലക്കന്‍ മറുപടിയുമായി എത്തിയത് ഐശ്വര്യ തന്നെയാണ്.

തന്റെ സുഹൃത്തും ഭര്‍ത്താവും തമ്മില്‍ സൗഹൃദത്തില്‍ കവിഞ്ഞൊന്നുമില്ലെന്നായിരുന്നു ഐശ്വര്യ വ്യക്തമാക്കിയത്. പിന്നാലെ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു കൊണ്ട് ശ്രുതിയും രംഗത്ത് എത്തുകയായിരുന്നു. ധനുഷ് നല്ല സുഹൃത്താണെന്നും ആരെങ്കിലും വിവരക്കേട് പറയുന്നുവെന്ന് കരുതി ആ ബന്ധം നശിപ്പിക്കില്ലെന്നായിരുന്നു ശ്രുതിയുടെ നിലപാട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :