കെ ആര്‍ അനൂപ്|
Last Modified ശനി, 17 ജൂണ്‍ 2023 (15:03 IST)
തമിഴ് സിനിമ തിരക്കില്‍ ശരത് കുമാറും മലയാള സിനിമയുടെ ചിത്രീകരണത്തില്‍ രാധികയും , ഒടുവില്‍ കൊച്ചിയില്‍ വെച്ച് ഇരുവരും കണ്ടുമുട്ടി. 'പോര്‍ തൊഴില്‍' എന്ന തമിഴ് ചിത്രത്തിന്റെ കേരളത്തിലെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയതായിരുന്നു ശരത് കുമാര്‍. എന്നാല്‍ 'ബാന്ദ്ര' ചിത്രീകരണത്തിന്റെ ഭാഗമായി കൊച്ചിയില്‍ ഉണ്ടായിരുന്നു രാധികയും. ദിലീപ് ആണ് നായകന്‍.
ദിലീപും കാവ്യാമാധവനും മകള്‍ മഹാലക്ഷ്മിയും ശരത് കുമാറിനെ കാണാനായി എത്തിയിരുന്നു. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ശരത് കുമാറും അഭിനയിക്കുന്നുണ്ട്. ശരത് നേരത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. രാധികയുടെ കൂടെ ഇന്ന് രാവിലെയാണ് അദ്ദേഹം ചെന്നൈയിലേക്ക് പോയത്.
'പോര്‍ തൊഴില്‍'എന്ന ചിത്രത്തില്‍ നിഖില വിമല്‍ ആണ് നായിക.