കെ ആര്‍ അനൂപ്|
Last Modified വെള്ളി, 9 ജൂണ്‍ 2023 (17:35 IST)
D148-ന്റെ രണ്ടാം ഷെഡ്യൂള്‍ കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലുമായി പൂര്‍ത്തിയായി.സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍. ബി. ചൗധരിയും ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിരയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത ഒരു ഷെഡ്യൂളോടു കൂടി പൂര്‍ത്തിയാകും.
കട്ടപ്പനയ്ക്കടുത്ത് പണിതുയര്‍ത്തിയ സെറ്റില്‍ ആയിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ അണിനിരത്തിയാണ് ഷൂട്ടിംഗ് പൂര്‍ത്തിയായത്.സംവിധായകന്‍ രതീഷ് രഘുനന്ദന്‍ ഒരുക്കുന്ന സിനിമയില്‍ നീത പിള്ളയും അഭിനയിക്കുന്നുണ്ട്. സംവിധായകന്‍ തന്നെയാണ് സിനിമയുടെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.
ദിലീപിന്റെ നായികമാരായി നീത പിളള, പ്രണിത സുഭാഷ് എന്നിവര് വേഷമിടുന്നു