1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Radhika about Malayalam Cinema

കാരവനില്‍ ഒളിക്യാമറ വെച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി, ലൊക്കേഷനില്‍ ഉണ്ടായിരുന്ന പുരുഷന്‍മാര്‍ അത് കണ്ടു; ഗുരുതര വെളിപ്പെടുത്തലുമായി നടി രാധിക

കാരവനില്‍ ഒളിക്യാമറ വെച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി

Radikaa Sarathkumar
Radikaa Sarathkumar

മലയാള സിനിമയെ കുറിച്ച് ഗുരുതര വെളിപ്പെടുത്തലുമായി നടി രാധിക ശരത്കുമാര്‍. മലയാളത്തില്‍ താന്‍ അഭിനയിച്ച ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കാരവനില്‍ ഒളിക്യാമറ വെച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് രാധിക പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് രാധികയുടെ വെളിപ്പെടുത്തല്‍. 
 
കാരവനില്‍ ഒളിക്യാമറ വെച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ ലൊക്കേഷനില്‍ ഇരുന്ന് ചില പുരുഷന്‍മാര്‍ കണ്ടു. താന്‍ അതിനു ദൃക്‌സാക്ഷിയാണെന്നും രാധിക പറഞ്ഞു. പിന്നീട് കാരവനില്‍ വെച്ച് വസ്ത്രം മാറാന്‍ തനിക്കു പേടിയായിരുന്നെന്നും രാധിക കൂട്ടിച്ചേര്‍ത്തു. 
 
രാമലീല, ഇട്ടിമാണി, പവി കെയര്‍ ടേക്കര്‍, ഗാംബിനോസ് തുടങ്ങിയവയാണ് രാധിക സമീപകാലത്ത് അഭിനയിച്ച മലയാള സിനിമകള്‍. ഏത് സിനിമ സെറ്റില്‍ വെച്ചാണ് ഇങ്ങനെയൊരു അുഭവം ഉണ്ടായതെന്ന് രാധിക വെളിപ്പെടുത്തിയിട്ടില്ല. 
അടുത്ത ലേഖനം
'ബ്രോ ഡാഡി' സെറ്റിലെ പീഡനവിവരം അറിഞ്ഞത് എംപുരാന്‍ ഷൂട്ടിങ്ങിനിടെ, മന്‍സൂറിനെ അന്നുതന്നെ പറഞ്ഞുവിട്ടു: പൃഥ്വിരാജ്