അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിക്കു നേരെ തിലകന് ശബ്ദമുയര്‍ത്തിയതോടെ ദിലീപ് പ്രകോപിതനായി; അന്ന് 'അമ്മ' യോഗത്തില്‍ നടന്നത്
- ഈ 'വാഴ' കോടികള്‍ വിലയുള്ളത്; ഇതുവരെ എത്ര കോടി നേടിയെന്നോ?
- ഗര്‍ഭിണിയായിരുന്നപ്പോള്‍ വയറില്‍ ചവിട്ടി, നിരവധി അവിഹിത ബന്ധങ്ങള്‍ ഉണ്ടായിരുന്നു; മുകേഷിനെതിരെ അന്ന് സരിത നടത്തിയ ആരോപണങ്ങള്‍
- രണ്ടാം വരവ് ക്ലിക്കാവുന്നില്ല ! ബോക്സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞ് മീര ജാസ്മിന്റെ 'പാലും പഴവും'
- 24 വര്‍ഷങ്ങള്‍, കഠിനാധ്വാനം, ആദ്യ പരിഗണന ഫിറ്റ്നസിന്, വീഡിയോയുമായി ഉണ്ണി മുകുന്ദന്
കൂടെ തുള്ളാന്‍ റെഡിയാണോ ? അടിപൊളി കല്യാണ സോങ്ങുമായി 'ബാഡ് ബോയ്‌സ്' ടീം !
ഓണക്കാലം കളര്‍ഫുള്‍ ആക്കാനായി സംവിധായകന്‍ ഒമര്‍ലുലുവും സംഘവും എത്തുന്നു.റഹ്‌മാന്‍, ധ്യാന്‍ ശ്രീനിവാസന്‍, ഷീലു ഏബ്രഹാം എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബാഡ് ബോയ്‌സ്' റിലീസിന് ഒരുങ്ങുകയാണ്. സിനിമയിലെ പുതിയ ഗാനം സെപ്തംബര്‍ ഒന്നിന് വൈകീട്ട് 7:30ന് പുറത്ത് വരും.
കോമഡി ഫണ്‍ എന്റര്‍ടെയ്‌നര്‍ തന്നെയാണ് സിനിമ. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിര്‍മ്മിക്കുന്നത്. അബാം മൂവിസിന്റെ പതിനഞ്ചാമത് സിനിമ കൂടിയാണിത്.
ബാബു ആന്റണി, ബിബിന്‍ ജോര്‍ജ്, അജു വര്‍ഗീസ്, ആന്‍സണ്‍ പോള്‍, സെന്തില്‍ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകന്‍, രമേഷ് പിഷാരടി, ശരത് സഭ, രവീന്ദ്രന്‍, മല്ലിക സുകുമാരന്‍ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. അഡാര്‍ ലൗ എന്ന ഒമര്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒമറിന്റേതാണ് കഥ. ജോസഫ് നെല്ലിക്കല്‍ കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബിയാണ്. അമീര്‍ കൊച്ചിന്‍, ഫ്‌ലെമി എബ്രഹാം എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.