അനുബന്ധ വാര്‍ത്തകള്‍
- 11 ദിവസം, 1300 കോടി! സകല റെക്കോർഡുകളും തകർത്ത് അല്ലു അർജുന്റെ പുഷ്പ 2
- 'അവർ വിലക്കിയത് കൊണ്ടാണ് ആ കുഞ്ഞിനെയും രേവതിയുടെ കുടുംബത്തെയും കാണാൻ ഇതുവരെ പോകാത്തത്': വിമർശകർക്ക് അല്ലു അർജുന്റെ മറുപടി
- '20 വർഷത്തിനിടെ 30 പ്രാവശ്യം ആ തിയേറ്ററിൽ പോയിട്ടുണ്ട്': വാക്ക് തെറ്റിക്കില്ലെന്ന് ജയിൽ മോചിതനായ ശേഷം അല്ലു അർജുൻ
- കിടന്നത് ജയിലിലെ വെറും തറയിൽ, ഭക്ഷണമൊന്നും കഴിച്ചില്ല; അല്ലു അർജുനെ ഒരു ദിവസമെങ്കിലും ജയിലിൽ കിടത്തണമെന്ന് ആരുടെ നിർബന്ധമായിരുന്നു?
- ട്വിസ്റ്റ്! പ്രതിക്കൂട്ടിൽ ആവുക പോലീസ്? പൊലീസ് സുരക്ഷയ്ക്ക് ഡിസംബർ 2-ന് തന്നെ അപേക്ഷ നൽകിയിരുന്നുവെന്ന് തിയേറ്റർ
Pushpa 2 Collection: വിവാദം സിനിമയെ ബാധിച്ചില്ല, ആഗോള കളക്ഷൻ 1500 കോടിയിലേക്ക്!
തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ നായകനാക്കി സുകുമാർ സംവിധാനം നിർവഹിച്ച പാൻ ഇന്ത്യൻ ചിത്രമായ പുഷ്പ 2 വിന്റെ 12 ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്തുവരുമ്പോൾ കണക്കുകൾ ഞെട്ടിക്കുന്നത്. ഇന്ത്യൻ സിനിമയിലെ സമീപകാല കളക്ഷൻ റെക്കോർഡുകൾ എല്ലാം പഴങ്കഥയാക്കി മുന്നേറുകയാണ് ഈ അല്ലു അർജുൻ ചിത്രം. ആദ്യ ദിനത്തെ നെഗറ്റീവ് റിവ്യൂ, രേവതിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദം, അല്ലു അർജുന്റെ അറസ്റ്റും ഒരു ദിവസത്തെ ജയിൽ ജീവിതവുമൊന്നും ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചിട്ടില്ല.
ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രം തിയേറ്ററുകളിലെത്തി 12 ദിവസങ്ങൾ പൂർത്തിയാകുമ്പോൾ ആഗോള ബോക്സ്ഓഫീസിൽ കളക്ഷൻ 1500 കോടിയിലേക്ക് കുത്തികുകയാണ്. പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടുന്നത് ഹിന്ദി പതിപ്പാണ്. പുഷ്പ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരുന്നു. ആദ്യദിനത്തില്‍ മാത്രം സിനിമ ആഗോളതലത്തില്‍ 294 കോടിയായിരുന്നു നേടിയത്. ഇതും റെക്കോര്‍ഡായിരുന്നു.
തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിച്ചത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.