അനുബന്ധ വാര്‍ത്തകള്‍
- ലാലും ഷൈനും വിനായകനും പ്രധാനവേഷങ്ങളില്‍, 'പന്ത്രണ്ട്' ജൂണ്‍ 24ന് തിയേറ്ററുകളിലേക്ക്
- ഇതാണ് ശാകുന്തളത്തിലെ ശകുന്തള, പിറന്നാള്‍ ദിനത്തിലെത്തിയ സ്പെഷ്യല്‍ പോസ്റ്റര്‍
- സിനിമയ്ക്കുവേണ്ടി ജീവിക്കുകയാണ് ഷൈന്‍ !ഡബ്ബിങ്ങിലും നടന്‍ വേറെ ലെവല്‍, വീഡിയോ കാണാം
- ദേവ് മോഹനും വിനായകനും ഷെയിനും,'പന്ത്രണ്ട്' ഒരുങ്ങുന്നു
- ശകുന്തളയായി സാമന്ത, വരുന്നത് ബിഗ് ബജറ്റ് ചിത്രം, ഫസ്റ്റ് ലുക്ക്
ചോരപുരണ്ട കയ്യില്‍ വിലങ്ങണിഞ്ഞ് ദേവ് മോഹന്‍,'പന്ത്രണ്ട്'ന് ശേഷം റിലീസിനൊരുങ്ങി 'പുള്ളി'
പന്ത്രണ്ട് എന്ന ചിത്രമാണ് ദേവ് മോഹന്റേതായി ഒടുവില്‍ റിലീസായത്. ഇപ്പോഴിതാ നടന്റെ പുള്ളി എന്ന സിനിമയും പ്രദര്‍ശനത്തിന് ഒരുങ്ങുന്നു.
കയ്യില്‍ വിലങ്ങണിഞ്ഞ് നില്‍ക്കുന്ന ദേവ് മോഹന്റെ പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്ത് വിട്ടു.ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന പുള്ളി റിലീസിന് ഒരുങ്ങുകയാണ്. ഇന്ദ്രന്‍സ്, രാജേഷ് ശര്‍മ്മ, ശ്രീജിത്ത് രവി, വിജയകുമാര്‍, മീനാക്ഷി, അബിന്‍ ബിനോ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമ ആയിരിക്കാനാണ് സാധ്യത. പ്രണയ നായകനായെത്തിയ നടന്റെ ശക്തമായ കഥാപാത്രം കൂടിയായിരിക്കും ഇത്. പുള്ളിയില്‍ കോമഡിക്കും പ്രാധാന്യമുണ്ടെന്ന് സംവിധായകന്‍ പറഞ്ഞു. പുതുമുഖം നായികയാണ് ചിത്രത്തിലെത്തുന്നത്.കമലം ഫിലിംസിന്റെ ബാനറില്‍ ടിബി രഘുനാഥനാണ് ചിത്രം നിര്‍മിക്കുന്നത്.