1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Priyanka Chopra Wedding Gift

അന്ന് നിക് പ്രിയങ്കയുടെ വിരലില്‍ അണിയിച്ച മോതിരത്തിന് രണ്ട് കോടി രൂപ വിലയുണ്ടത്രേ ! അമ്പരന്ന് ആരാധകര്‍

Priyanka Chopra
അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസിന്റെയും ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും വിവാഹമോതിരത്തിന്റെ വില കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ഏകദേശം രണ്ട് കോടി രൂപയാണ് ഈ മോതിരത്തിനെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രിയങ്കയുടെ തുറന്നുപറച്ചിലിന് പിന്നാലെയാണ് ആരാധകര്‍ ഈ മോതിരത്തിന്റെ വില അന്വേഷിച്ചു തുടങ്ങിയത്. 
 
അടുത്തിടെ വിദേശ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക തന്നെയാണ് മോതിരത്തിന്റെ സവിശേഷതകളെക്കുറിച്ചു വിശദീകരിച്ചത്. പ്രിയങ്കയ്ക്കു ലഭിച്ചതില്‍ ഏറ്റവും ആകര്‍ഷകവും വിലപിടിപ്പുള്ളതുമായ ആഭരണമേതാണെന്നുള്ള ചോദ്യത്തിനു മറുപടിയായാണ് താരം മനസ്സ് തുറന്നത്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആഭരണം വിവാഹമോതിരം ആണെന്ന് പ്രിയങ്ക പറഞ്ഞു. നിക് നല്‍കിയ മോതിരത്തോട് തനിക്ക് വളരെ അടുത്ത ആത്മബന്ധമുണ്ടെന്നും ജീവിതത്തില്‍ ഏറെ വിലപ്പെട്ടതാണെന്നും പ്രിയങ്ക പറഞ്ഞു. 2018 ഡിസംബര്‍ 1ന് രാജസ്ഥാനിലെ ഉമൈദ് ഭവന്‍ കൊട്ടാരത്തില്‍ വച്ചായിരുന്നു പ്രിയങ്ക ചോപ്രയും നിക് ജൊനാസും വിവാഹിതരായത്.
 
അടുത്ത ലേഖനം
മമ്മൂട്ടിയില്‍ നിന്ന് തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സിലേക്ക്; ദി കിംഗിന് 26 വയസ്, മലയാളത്തിലെ എക്കാലത്തേയും സ്റ്റൈലിഷ് കഥാപാത്രം