1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Parineeti Chopra Priyanka Chopra Relationship

പരിണീതി ചോപ്രയും പ്രിയങ്ക ചോപ്രയും തമ്മിലുള്ള ബന്ധം എന്താണ്? താരങ്ങളുടെ പ്രായം അറിയാം

Parineeti Chopra
ചോപ്ര കുടുംബത്തില്‍ നിന്നുള്ള രണ്ട് പ്രമുഖ താരങ്ങളാണ് പരിണീതി ചോപ്രയും പ്രിയങ്ക ചോപ്രയും. ഇരുവരും കസിന്‍സ് സിസ്റ്റേഴ്‌സാണ്. അതിലുപരി അടുത്ത സുഹൃത്തുക്കളും. ഇവരില്‍ പ്രിയങ്ക ചോപ്രയാണ് മൂത്തത്. പ്രിയങ്കയ്ക്ക് 39 വയസ്സുണ്ട്. പ്രിയങ്കയേക്കാള്‍ ആറ് വയസ് കുറവാണ് പരിണീതിക്ക്. 1988 ഒക്ടോബര്‍ 22 ന് ജനിച്ച പരിണീതി ചോപ്രയ്ക്ക് ഇന്ന് 33 വയസ് തികഞ്ഞിരിക്കുകയാണ്. സിനിമ തിരക്കുകളെല്ലാം മാറ്റിവച്ച് പ്രിയങ്കയും പരിണീതിയും വിദേശയാത്രകള്‍ നടത്താറുണ്ട്. പരിണീതി ചോപ്ര സിനിമയിലെത്താന്‍ പ്രധാന കാരണം പ്രിയങ്കയായിരുന്നു. 'മിമ്മി ദീദി' എന്നാണ് പരിണീതി പ്രിയങ്കയെ വിളിക്കുന്നത്. 'തിഷ' എന്നാണ് പ്രിയങ്ക തന്റെ അനിയത്തി പരിണീതിയെ വിളിക്കുക. 
 
അടുത്ത ലേഖനം
ഞെട്ടിച്ച് പീസിന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍; ഇത് ജോജുവിനുള്ള ജന്മദിന സമ്മാനം, കിടിലന്‍ ലുക്കില്‍ മലയാളികളുടെ പ്രിയതാരം