അനുബന്ധ വാര്ത്തകള്
- ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്
- 'കുറവുകളെ അവഗണിച്ച്, കഴിവുകളെ ആരാധിക്കുന്ന ആൾ': ഗോപി സുന്ദറിനെ കുറിച്ച് മോഡൽ
- കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുണ്ട്, ക്യാമറാമാനൊപ്പം ഹോട്ടൽ മുറിയിൽ കാണാൻ പാടില്ലാത്ത നിലയിൽ നടിയെ കണ്ടു: സംവിധായകൻ
- ആരാണ് ഈ ഓം പ്രകാശ്? എനിക്കറിയില്ല, ഒരു പരിചയവുമില്ല: കണ്ടിട്ടില്ലെന്ന് പ്രയാഗ മാർട്ടിൻ
- മൂന്നാം ഭാഗത്ത് ഒളിപ്പിച്ചു വച്ചിരിക്കുന്ന സസ്പെൻസ് അറിയാൻ ഇനിയും കാത്തിരിക്കണം: വാർത്ത തള്ളി ജീത്തു ജോസഫ്
ഒരു ദിവസത്തെ എല്ലാ കാര്യങ്ങളും ഭർത്താവിനെ അറിയിക്കും: മൂന്ന് മാസത്തിലൊരിക്കലാണ് പരസ്പരം കാണുന്നതെന്ന് പ്രിയാമണി
ആരാധകരെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു പ്രിയാമണിയുടെ വിവാഹം. മുസ്തഫ രാജുമായുള്ള വിവാഹം പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത സൈബർ ആക്രമണമായിരുന്നു പ്രിയാമണിക്ക് നേരിടേണ്ടി വന്നത്.വളരെ മോശം രീതിയിലുള്ള സൈബർ ആക്രമണമായിരുന്നു തനിക്ക് നേരിടേണ്ടി വന്നതെന്ന് പ്രിയാമണി പറയുന്നു. ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ഭർത്താവും താനും ഇപ്പോൾ മൂന്നു മാസത്തിലൊരിക്കലാണു കാണുന്നതെന്ന് പ്രിയാമണി പറയുന്നു.
ബിസിനസ് കാരണം അദ്ദേഹം ദുബായിൽ ആണ്. ലോംഗ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിൽ ഞങ്ങളുടെ ഏറ്റവും വലിയ പ്ലസ് എന്തെന്നാൽ ഞങ്ങൾ എപ്പോഴും പരസ്പരം കമ്യൂണിക്കേറ്റ് ചെയ്യും. ഓരോ മിനിറ്റിലും ഞങ്ങൾ മെസേജ് അയയ്ക്കും. ഒരു ദിവസം ചെയ്യാൻ പോകുന്ന എല്ലാ കാര്യങ്ങളും ഭർത്താവിനോടു പറയും. തിരിച്ച് ഇങ്ങോട്ടും. വൈകുന്നേരം വീഡിയോ കോളിലൂടെയോ ഓഡിയോ കോളിലൂടെയോ കുറച്ച് സമയം സംസാരിക്കാൻ പറ്റും. മൂന്ന് മാസത്തിലൊരിക്കൽ കാണും.
ദുബായിലാണു ഞങ്ങൾ ഒത്ത് ചേരുക. ദുബായിലും അദ്ദേഹം വർക്ക് ചെയ്തിട്ടുണ്ട്. തനിക്കും ഭർത്താവിനും ഒരേ പോലെ ജോലിത്തിരക്കുണ്ട്. മൂന്ന് മാസത്തിലൊരിക്കൽ കാണുമ്പോൾ 10-15 ദിവസം ഒരുമിച്ചുണ്ടാകും. അത് ഞങ്ങളുടെ മാത്രം സമയമാണ്. ഒരുമിച്ചില്ലാത്തപ്പോഴും വെെകാരികമായി അദ്ദേഹം തനിക്കൊപ്പമുണ്ടെന്നും പ്രിയാമണി പറഞ്ഞു.